ദുബൈ: ഇസ്രായേലിനുവേണ്ടി രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ആക്രമണങ്ങൾ നടത്തിയെന്ന കേസിൽ തടവിൽ കഴിഞ്ഞിരുന്ന ആറുപേരുടെ വധശിക്ഷ നടപ്പാക്കി ഇറാൻ. ജൂണിലെ 12 ദിവസം നീണ്ട ഇറാൻ- ഇസ്രായേൽ യുദ്ധത്തിനു പിന്നാലെയാണ് നടപടി. ഈ വർഷം മാത്രം ആയിരത്തിലധികം വധശിക്ഷകളാണ് ഇറാൻ നടപ്പാക്കിയതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. 2009ൽ സുന്നി പണ്ഡിതനെ കൊലപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഒരാളെയും ഇറാൻ വധിച്ചു. വധശിക്ഷക്ക് വിധേയരാക്കിയവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഖുസെസ്ഥാൻ പ്രവിശ്യയിൽ പൊലീസിനും സുരക്ഷ സേനക്കുമെതിരെ ആക്രമണങ്ങൾ നടത്തിയവരെയാണ് വധിച്ചതെന്ന് ഇറാൻ പറയുന്നു. സർക്കാറിന്റെ അവഗണ നേരിടുന്ന പ്രദേശമെന്നനിലയിൽ വിവിധ സംഘടനങ്ങൾ സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ നടത്തുന്ന മേഖലയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.