കെയ്റോ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ശനിയാഴ്ച ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രി സമേ ഹസൻ ഷൗക്രിയുമായി കൂടിക്കാഴ്ച നടത്തി. ഷൗക്രിയുടെ ക്ഷണപ്രകാരമാണ് ജയശങ്കർ രണ്ട് ദിവസ സന്ദർശനത്തിന് ഈജിപ്തിലെത്തിയത്. സഹകരണം തുടരുമെന്നും അടുത്ത വർഷം ജി20യിലും ബ്രിക്‌സ് ന്യൂ ഡെവലപ്‌മെന്റ് ബാങ്കിലും ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷനിലും ഈജിപ്തിന്റെ പങ്കാളിത്തത്തെ സ്വാഗതം ചെയ്യുന്നതായും ജയ്ശങ്കർ പറഞ്ഞു.
ഒന്നാംലോക യുദ്ധത്തിനിടെ ഈജിപ്ത്, ഫലസ്തീൻ രാജ്യങ്ങളിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികർക്ക് ഹെലിയോപോളിസ് കോമൺവെൽത്ത് യുദ്ധ ശ്മശാനത്തിൽ എസ്. ജയ്ശങ്കർ ആദരാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.