പാരീസ്: പൊതുസ്ഥലങ്ങളില്‍ മാസ്ക് വെക്കണമെന്ന നിബന്ധന നാളെ മുതൽ ഫ്രാന്‍സ് ഒഴിവാക്കും. കോവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടായതും വാക്‌സിനേഷന്‍ നടപടികള്‍ ഊർജിതമായതും കണക്കിലെടുത്താണ് നടപടിയെന്ന് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ് അറിയിച്ചു. അതേസമയം, ആൾക്കൂട്ടങ്ങൾ ഉള്ളയിടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും സ്റ്റേഡിയങ്ങളിലും മാസ്ക് ധരിക്കുന്നത് തുടരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്‍റെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗത്തില്‍ മെച്ചപ്പെടുന്നുണ്ടെന്നും ആളുകള്‍ക്ക് പൊതുസ്ഥലത്ത് മാസ്ക് ധരിക്കേണ്ടതിന്‍റെ ആവശ്യകത വ്യാഴാഴ്ച മുതല്‍ നീക്കിയിട്ടുണ്ടെന്നുമാണ് മന്ത്രിസഭ യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞത്. നിലവിലെ രാത്രി കര്‍ഫ്യൂ ഈമാസം 20ന് നീക്കും. ഈമാസം 30ന് കർഫ്യൂ നീക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ഇതാണ് 10 ദിവസം മുമ്പ് അവസാനിപ്പിക്കുന്നത്. യൂറോ കപ്പ് മത്സരങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
ഫ്രാൻസിലെ ശരാശരി പ്രതിദിന കേസുകൾ ചൊവ്വാഴ്ച 3,200 ആയി കുറഞ്ഞിരുന്നു. 2020 ആഗസ്റ്റിന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. രാജ്യത്ത് 35 ദശലക്ഷം ആളുകള്‍ക്ക് മാസങ്ങള്‍ക്കുള്ളില്‍ വാക്‌സിനേഷന്‍ നല്‍കുമെന്നും കാസ്റ്റെക്‌സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.