പൊന്നു മോനെ, ഈ ബിസ്കറ്റ് കൂടി കൊണ്ടു പോകൂ...നിനക്ക് സ്വർഗത്തിലിരുന്ന് കഴിക്കാമല്ലോ; ഇസ്രായേൽ ബോംബിട്ടു കൊന്ന മകന്റെ കൈയിൽ ബിസ്കറ്റ് പായ്ക്കറ്റ് വെച്ചുനൽകി പിതാവ്

ഗസ്സസിറ്റി: ഒക്ടോബർ ഏഴിനാണ് ഇസ്രായേൽ ഗസ്സയിൽ നരനായാട്ട് തുടങ്ങിയത്. എണ്ണമറ്റ കുഞ്ഞുങ്ങളടക്കം മരണപ്പെട്ടവരുടെ എണ്ണം 20,000 കവിഞ്ഞു. കുഞ്ഞുങ്ങളാണ് ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത്.

ഹൃദയം നിലച്ചുപോകുന്ന വേദനയോടെയാണ് മാതാപിതാക്കൾ ജീവനറ്റ കുഞ്ഞുങ്ങളെ യാത്രയാക്കുന്നത്. ഈ രീതിയിൽ തന്റെ ഓമന മകനെ യാത്രയാക്കുന്ന പിതാവിന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ഐ ഓൺ ഫലസ്തീൻ ഇന്സ്റ്റഗ്രാമിലൂടെ. ഒരിറ്റ് കണ്ണീർ പൊഴിക്കാതെ ആർക്കും കാണാൻ സാധിക്കില്ല ആ വിഡിയോ. അത്രമേൽ ഹൃദയ ഭേദകമാണത്. മകന് ബിസ്കറ്റും വാങ്ങി വീട്ടിലേക്ക് വന്നപ്പോഴാണ്, ഇസ്രായേൽ സൈന്യം തന്റെ മക്കളെയും ഭാര്യയെയും കൊന്നുകളഞ്ഞ കാര്യം ഹതഭാഗ്യവാനായ ആ പിതാവ് അറിയുന്നത്. താൻ കൊണ്ട് വന്നത് അവന് കഴിക്കാൻ സാധിച്ചില്ലല്ലോ എന്ന വേദനയിൽ കുഞ്ഞിനെ പുതപ്പിച്ച വെളുത്തുത ണി മാറ്റി അവന്റെ അനക്കമറ്റ കുരുന്നുകൈയിൽ ബിസ്കറ്റ് പായ്ക്കറ്റ് വെച്ചു കൊടുക്കുകയാണ് ആ പിതാവ്. മകനെ ഈ ബിസ്കറ്റ് നീ കൊണ്ടു പോകൂ...നിനക്ക് സ്വർഗത്തിലിരുന്ന് കഴിക്കാമല്ലോ എന്നാണ് ആ പിതാവ് ആലത്തലച്ച് കരഞ്ഞുകൊണ്ട് പറയുന്നത്. ഇങ്ങനെ എത്രയെത്ര കാഴ്ചകളാണ് ഗസ്സയിൽനിന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. എന്നിട്ടും ഇസ്രായേലിന്റെ കൂട്ടക്കുരുതി അവസാനിച്ചിട്ടില്ല.


Tags:    
News Summary - Father bids farewell to son killed by Israeli bomb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.