ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സഈദിന്റെ അടുത്ത അനുയായിയും നിരോധിത ഭീകരസംഘടനയായ ലശ്കറെ ത്വയ്യിബയുടെ പ്രമുഖ നേതാവുമായ ശൈഖ് യൂസുഫ് അഫ്രീദി കൊല്ലപ്പെട്ടതായി പൊലീസ്. പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വയിൽ അജ്ഞാതരായ തോക്കുധാരികൾ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇസ്‍ലാമാബാദിൽനിന്ന് 250 കിലോമീറ്ററോളം അകലെ ഖൈബർ മേഖലയിലെ ലണ്ടി കോട്ടാലിൽ ഞായറാഴ്ചയാണ് സംഭവം.ആയുധധാരികൾ അഫ്രീദിക്ക് നേരെ വെടിയുതിർത്തുവെന്നും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടുവെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ലശ്കറിന്റെ പ്രാദേശിക ഘടനയിലെ പ്രധാന കണ്ണിയാണ് അഫ്രീദി എന്ന് പറയപ്പെടുന്നു. ഖൈബർ പഖ്തൂൻഖ്വയിലെ ഭീകര സംഘടനയിലേക്കുള്ള റിക്രൂട്ട്‌മെന്റിലും ഏകോപനത്തിലും ഇയാൾക്ക് പങ്കുള്ളതായി റിപ്പോർട്ടുണ്ട്. ഒരു ആഴ്ച മുമ്പ് ലാഹോറിൽ ലശ്കർ സ്ഥാപക നേതാക്കളിലൊരാളായ അമീർ ഹംസക്ക് വെടിയേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.