ജെഫ് ബെസോസ് സ്പോൺസർ ചെയ്ത മെറ്റ് ഗാലയ്‌ക്കെതിരായ പോസ്റ്ററുകൾ

മെറ്റ് ഗാല 2026 ബഹിഷ്‌കരണ ആഹ്വാനം: ജെഫ് ബെസോസിന്റെ പങ്കാളിത്തത്തിനെതിരെ പ്രതിഷേധം ശക്തം

ഫാഷൻ ലോകത്തിലെ ഏറ്റവും വലിയ രാത്രി എന്ന വിശേഷിപ്പിക്കപ്പെടുന്ന മെറ്റ് ഗാല 2026 ഔദ്യോഗികമായി ആരംഭിക്കാൻ പോവുകയാണ്. എന്നാൽ ഈ വർഷം ഭംഗിയേറിയ ഫാഷൻ ആഘോഷത്തിന് പുറമെ ശക്തമായ പ്രതിഷേധ ശബ്ദങ്ങളും ഉയരുകയാണ്. ആമസോൺ സ്ഥാപകനായ ജെഫ് ബെസോസും ഭാര്യ ലോറൻ സാഞ്ചസ് ബെസോസും ചടങ്ങിൽ പ്രധാന പങ്ക് വഹിക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവർത്തകർ മെറ്റ് ഗാല ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു.

ഈ വർഷം മെറ്റ് ഗാല 2026ന്‍റെ പ്രധാന സ്പോൺസർമാരായി ജെഫ് ബെസോസും ലോറൻ സാഞ്ചസ് ബെസോസും രംഗത്തെത്തുന്നുണ്ട്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയത്തിന്റെ കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിനായുള്ള ഈ ഗ്ലാമറസ് ഫണ്ട് റൈസിംഗ് ചടങ്ങിൽ ഇരുവരും ഓണററി ചെയർമാൻമാരുടെയും എക്സിബിഷൻ പ്രതിനിധികളുടെയും ചുമതലയും വഹിക്കും. ഈ പ്രഖ്യാപനത്തിന് പിന്നാലെ ലോകത്തിലെ ഏറ്റവും സമ്പന്നരിലൊരാളായ ബെസോസിന്റെ സാന്നിധ്യം വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. പ്രത്യേകിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകൂടവുമായി അദ്ദേഹത്തിനുണ്ടെന്നു കരുതപ്പെടുന്ന അടുത്ത ബന്ധമാണ് പ്രതിഷേധങ്ങൾക്ക് പ്രധാന കാരണം.

മുൻപ് ട്രംപിന്റെ വിമർശകനായിരുന്ന ബെസോസ്, യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ ഡോക്യുമെന്ററിയിൽ 'വ്യക്തിപരമായ താൽപ്പര്യം' പ്രകടിപ്പിച്ചതായും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വീണ്ടും സൗഹൃദബന്ധം സ്ഥാപിക്കാൻ ഇത് സഹായിച്ചതായും റിപ്പോർട്ടുണ്ട്. ഫാഷനും ആഡംബരവും നിറഞ്ഞ മെറ്റ് ഗാല ഇപ്പോൾ രാഷ്ട്രീയവും സാമൂഹികവുമായ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വേദിയായിത്തീർന്നിരിക്കുകയാണ്. ഈ വർഷത്തെ ചടങ്ങ് റെഡ് കാർപറ്റിനപ്പുറം വലിയ വിവാദങ്ങൾക്കും സാക്ഷിയാകുമെന്നാണ് സൂചന.

Tags:    
News Summary - Met Gala 2026 boycott call: Protests against Jeff Bezos' participation are strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.