ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത: ബ്രി​ട്ട​നിലെ ആ​ണ​വോ​ർ​ജ കേ​ന്ദ്ര​ങ്ങ​ൾ​ക്കും  വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും മു​ന്ന​റി​യി​പ്പ്​

ലണ്ടൻ: ഭീകരാക്രമണ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ബ്രിട്ടനിലെ ആണവോർജ കേന്ദ്രങ്ങൾക്കും വിമാനത്താവളങ്ങൾക്കും മുന്നറിയിപ്പ്. 
ഇവരുടെ സുരക്ഷ സംവിധാനങ്ങളെ തകർക്കാൻ ഭീകരർ വിവിധ മാർഗങ്ങൾ വികസിപ്പിക്കാൻ സാധ്യതയുള്ളതായി 24 മണിക്കൂറിനിെട നിരവധി തവണ മുന്നറിയിപ്പു നൽകിയതായി ദ സൺഡേ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. 

വിമാനത്താവളത്തിെല സുരക്ഷ സംവിധാനങ്ങൾ തകർക്കുന്നതിന് െഎ.എസും മറ്റ് തീവ്രവാദ സംഘടനയിൽപെട്ടവരും മൊബൈൽ ഫോൺ, ലാപ്ടോപ് എന്നീ ഉപകരണങ്ങളിൽ സ്ഫോടക വസ്തുകൾ ഘടിപ്പിക്കാനുള്ള രീതികൾ വികസിപ്പിച്ചതായി രഹസ്യാന്വേഷണ ഏജൻസികൾ സൂചന നൽകിയിരുന്നു. ഇേതതുടർന്നാണ് യു.എസിലും യു.കെയിലും ലാപ്ടോപും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമായി വിമാനത്തിലെത്തിയ യാത്രക്കാരെ വിലക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആണവോർജ കേന്ദ്രങ്ങളിലെ സുരക്ഷ സംവിധാനങ്ങൾ അട്ടിമറിക്കാൻ ഹാക്കർമാർ ശ്രമിക്കുന്നതായും സൂചന ലഭിച്ചിരുന്നു.

യു.കെക്ക് എതിരെയുള്ള സൈബർ ആക്രമണത്തെ നേരിടുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉൗർജ മന്ത്രി ജെസ് നോർമാൻ പറഞ്ഞു. രാജ്യത്തി​െൻറ സൈബർ സുരക്ഷക്കായി 1.9 ബില്യൺ പൗണ്ടി​െൻറ നിക്ഷപം നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികളുടെ കൈവശമാണെന്നിരിക്കെ ഭീകരാക്രമണം തടയുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിക്കണമെന്ന് റോയൽ യുനൈറ്റഡ് സർവിസസ് ഇൻസ്റ്റിറ്റ്യൂട്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറലും പ്രതിരോധ സുരക്ഷ വിദഗ്ധനുമായ പ്രഫ. മാൽകം ചാൽമേർസ് അഭിപ്രായപ്പെട്ടു.

Tags:    
News Summary - UK airports and nuclear power stations on terror alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.