പൂ​ച്ച​ക​ളെ നി​രോ​ധി​ക്കാ​നൊ​രു​ങ്ങി ന്യൂ​സി​ല​ൻ​ഡ്​ ഗ്രാ​മം

വെ​ലി​ങ്​​ട​ൺ: ന്യൂ​സി​ല​ൻ​ഡി​​​െൻറ തെ​ക്ക​ൻ തീ​ര​ത്തു​ള്ള ഒ​മൗ​രി ഗ്രാ​മ​ത്തി​ൽ പൂ​ച്ച​ക​ളെ നി​രോ​ധി​ക്കാ​നൊ​രു​ങ്ങു​ന്നു. അ​പൂ​ർ​വ വ​ർ​ഗ​ങ്ങ​ളി​ൽ പെ​ട്ട ജീ​വി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ പൂ​ച്ച​ക​ളെ വ​ള​ർ​ത്തു​ന്ന​ത്​ നി​രോ​ധി​ക്ക​ണ​മെ​ന്ന്​  പ്രാ​ദേ​ശി​ക കൗ​ൺ​സി​ൽ ഉ​ത്ത​ര​വി​റ​ക്കി.

ഇൗ ​മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന പൂ​ച്ച​ക​ളി​ൽ മൈ​ക്രോ​ചി​പ്പു​ക​ൾ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തു​മൂ​ലം പൂ​ച്ച​ക​ളു​ടെ ച​ല​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്ക്​ മ​ന​സ്സി​ലാ​ക്കാം. വ​ള​ർ​ത്തു​പൂ​ച്ച​ക​ളി​ൽ ഒ​രെ​ണ്ണം ച​ത്താ​ൽ മ​റ്റൊ​ന്നി​നെ വ​ള​ർ​ത്താ​ൻ അ​നു​വ​ദി​ക്ക​യു​മി​ല്ല. 

ചി​ല വീ​ട്ടു​കാ​ർ പൂ​ച്ച നി​രോ​ധ​ന പ​ദ്ധ​തി​ക്ക്​ എ​തി​രാ​ണ്. 2050ഒാ​ടെ മ​റ്റു ജീ​വി​ക​ളെ ഇ​ര​ക​ളാ​യി ഭ​ക്ഷി​ക്കു​ന്ന മൃ​ഗ​ങ്ങ​ളെ നി​രോ​ധി​ക്കാ​നാ​ണ്​ തീ​രു​മാ​നം. അ​പൂ​ർ​വ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന എ​ലി​ക​ളെ​യും നീ​ർ​നാ​യ​യെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണി​ത്.

യു.​എ​സി​ൽ പ്ര​തി​വ​ർ​ഷം 400കോ​ടി ചെ​റു​പ​ക്ഷി​ക​ളെ​യും 2.2 കോ​ടി സ​സ്​​ത​നി​ക​ളെ​യും പൂ​ച്ച​ക​ൾ കൊ​ന്നൊ​ടു​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. ബ്രി​ട്ട​നി​ലും ആ​സ്​​ട്രേ​ലി​യ​യി​ലും സ്​​ഥി​തി വ്യ​ത്യ​സ്​​ത​മ​ല്ല.

Tags:    
News Summary - New Zealand Village Proposes Banning House Cats-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.