കോവിഡിനിടെ സൈനിക സാറ്റലൈറ്റ്​ വിക്ഷേപിച്ച്​ ഇറാൻ

തെഹ്​റാൻ: രാജ്യത്ത്​ കോവിഡ്​ പടരു​േമ്പാഴും സൈനിക ഉപഗ്രഹം വിക്ഷേപിച്ച്​ ഇറാൻ ഭരണകൂടം. നൂർ എന്ന്​​ പേരിട്ട ഉപ ഗ്രഹവിക്ഷേപണം വിജയകാരമായിരുന്നുവെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ്​ അവകാശപ്പെട്ടു.

ഭൗമോപരിതലത്തിൽനിന്ന്​ 425കി.മി ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ്​ ഉപഗ്രഹം വിക്ഷേപിച്ചത്​. മെസഞ്ചർ എന്ന ഉപഗ്രഹ വാഹനം വഴിയായിരുന്നു വിക്ഷേപണം. ബാലിസ്​റ്റിക്​ മിസൈൽ പദ്ധതിയെ ഉൾപ്പെടെ സഹായിക്കുന്ന ഇറാ​​െൻറ ആദ്യ സൈനിക ഉപഗ്രഹമാണിത്​. എപ്പോഴായിരുന്നു വിക്ഷേപണമെന്ന കാര്യം പുറത്തുവിട്ടിട്ടില്ല

Tags:    
News Summary - Iran launches its first military satellite -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.