ന്യൂയോർക്: ടെക്സസിൽ കറുത്ത വർഗക്കാരനായ 15കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ വെള്ളക്കാരനായ മുൻ പൊലീസ് ഉദ്യോഗസ്ഥന് 15 വർഷം തടവ്. വെടിവെപ്പുകേസിൽ പൊലീസ് ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുന്നത് അപൂർവമാണ്.
2017 ഏപ്രിലിലാണ് കേസിനാസ്പദ സംഭവം. ഡാളസിൽ ഒരു ആഘോഷപരിപാടിയിൽ പെങ്കടുത്ത് കാറിൽ മടങ്ങുകയായിരുന്ന ജോർഡൻ എേഡ്വഡ്സിനെതിരെയാണ് റോയ് ഒലിവർ വെടിയുതിർത്തത്. വിധിക്കെതിരെ ഹരജി നൽകുമെന്ന് ഒലിവറുടെ അഭിഭാഷകൻ പറഞ്ഞു.
കാറിനുനേരെ നിരവധി തവണ ഒലിവർ വെടിയുതിർത്തു. സംഭവത്തിനുശേഷം ഒലിവറിനെ സേനയിൽനിന്ന് പിരിച്ചുവിട്ടു. 60 വർഷം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂട്ടർ വാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.