റാഫിയ അർഷാദ്​: ബ്രിട്ടനിലെ ആദ്യ ഹിജാബ്​ ധാരിയായ ജഡ്​ജി

ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി ഹിജാബ് ധരിച്ച ജഡ്ജിന് നിയമനം. മിഡ്​ലാന്‍ഡ് സര്‍ക്യുട്ട് ഡെപ്യുട്ടി ജഡ്ജ് ആയാണ് 40 കാരി റാഫിയ അര്‍ഷാദ് നിയമിതയായത്. സ​​െൻറ്​ മേരിസ് ലോ ഫേമിൽ അഭിഭാഷകയായ ഇവർ 17 വര്‍ഷമായി നിയമ രംഗത്തുണ്ട്​. 

ത​​​െൻറ ന്യൂനപക്ഷ പശ്ചാത്തലം ത​​​െൻറ കരിയറിൽ തടസ്സമായി നിൽക്കുമെന്ന്​ ചെറുപ്പത്തിൽ താൻ ഭയന്നിരുന്നു. ഈ രാജ്യത്തി​​​െൻറ ബഹുസ്വരത കൂടുതൽ ഉറപ്പിക്കാനും എല്ലാവരുടെയും ശബ്​ദം കേൾപ്പിക്കാനും ഈ നിയോഗം വിനിയോഗിക്കും - റാഫിയ പ്രതികരിച്ചു.

കുട്ടികളുടെ അവകാശ ധ്വംസനം, നിര്‍ബന്ധിത വിവാഹങ്ങള്‍ തുടങ്ങിയവക്കെതിരെ ശക്തമായി നിലപാടെടുക്കുന്ന റാഫിയ ഇസ്‌ലാമിക നിയമങ്ങളിലും നിപുണയാണ്. ഇസ്‌ലാമിക നിയമങ്ങളെ കുറിച്ച ഒരു പുസ്തകവും ഇവര്‍ എഴുതിയിട്ടുണ്ട്.  പുതിയ സ്ഥാനലബ്​ധിയോടൊപ്പം സമൂഹത്തി​​​െൻറ വിവിധ തലങ്ങളിലുള്ള ആളുകളുടെ അഭിനന്ദനവും സന്തോഷം നല്‍കുന്നുവെന്ന് റാഫിയ പറഞ്ഞു. 

Tags:    
News Summary - First hijab-wearing judge appointed in UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.