ക്രൈസ്റ്റ്ചർച്ച്: തുരുതുരാ വെടിയുതിർത്ത് പള്ളിയിലേക്ക് കയറിയ ഭീകരനെ നെഞ്ചുവിരിച്ച് നേരിട്ട അഫ്ഗാനി സ്താൻ സ്വദേശി അബ്ദുൽ അസീസാണ് ഇപ്പോൾ ന്യൂസിലൻഡിൽ ഹീറോ. അൽനൂർ മസ്ജിദിലെ കൂട്ടക്കൊലക്കുശേഷം ലിൻവുഡ് മസ് ജിദിലെത്തി വെടിവെപ്പ് തുടങ്ങിയപ്പോൾ സ്വന്തം ജീവൻ പണയംവെച്ച് ഒറ്റക്ക് നേരിടുകയായിരുന്നു കാബൂളുകാരൻ. പള ്ളി കോമ്പൗണ്ടിലുണ്ടായിരുന്ന എട്ടുപേരെ കൊലപ്പെടുത്തിയ ആക്രമിക്ക് അസീസിെൻറ ചെറുത്തുനിൽപ് മൂലം പ്രധാ ന ഹാളിലേക്ക് കടക്കാനാവാതെ പിന്തിരിഞ്ഞ ആക്രമി ഒടുവിൽ കാറിൽകയറി രക്ഷപ്പെടുകയായിരുന്നു.
അസീസിെൻറ ഇടപെടലില്ലായിരുന്നുവെങ്കിൽ ലിൻവുഡ് മസ്ജിദിലെ മരണസംഖ്യ ഏറെ ഉയരുമായിരുന്നുവെന്ന് ജുമുഅക്ക് നേതൃത്വം നൽകിയ ആക്ടിങ് ഇമാം ലത്തീഫ് അലാബി പറഞ്ഞു. താൻ പ്രഭാഷണം നിർവഹിച്ചുകൊണ്ടിരിക്കെ 1.55 ഒാടെയാണ് പുറത്തുനിന്ന് വെടിയൊച്ച കേട്ടതെന്ന് ഇമാം പറഞ്ഞു. ‘‘ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ സൈനികവേഷത്തിൽ ഒരാൾ വെടിയുതിർക്കുന്നതാണ് കണ്ടത്. പൊലീസ് ഒാഫിസറാണെന്നാണ് ആദ്യം കരുതിയതെങ്കിലും അസഭ്യംപറഞ്ഞുകൊണ്ട് വീണ്ടും വെടിവെച്ചപ്പോഴാണ് അപകടം മനസ്സിലായത്. ഇതോടെ പള്ളിയിലുണ്ടായിരുന്ന 80ഒാളം പേരോട് നിലത്തുകിടക്കാൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും ഒരു മൃതദേഹം പ്രധാനഹാളിെൻറ ജനൽചില്ലുകൾ തകർത്ത് അകത്തേക്ക് പതിച്ചു. ഇതോടെ എല്ലാവരും ചകിതരായി. ഇൗ ഘട്ടത്തിലാണ് അബ്ദുൽ അസീസ് പുറത്തേക്ക് കുതിച്ചത്. അയാളുടെ ഇടപെടലാണ് ആക്രമിയെ പിന്തിരിപ്പിച്ചത്. ആക്രമിക്ക് പള്ളിയിലേക്ക് കയറാൻ കഴിഞ്ഞിരുന്നെങ്കിൽ ഞങ്ങളെല്ലാം മരിച്ചേനെ’’ -അലാബി പറഞ്ഞു.
പുറത്തേക്ക് കുതിച്ച അസീസ് ആദ്യം കൈയിൽകിട്ടിയ ക്രെഡിറ്റ് കാർഡ് മെഷീൻ പൊക്കി ആക്രമിയുടെ നേരെ എറിഞ്ഞു. ഇതോടെ തോക്ക് താഴെപ്പോയ ആക്രമി കാറിൽനിന്ന് മറ്റൊരു തോക്കുമായി തിരിെച്ചത്തി അസീസിനുനേരെ തുരുതുരാ വെടിയുതിർത്തു. നിർത്തിയിട്ട മറ്റു കാറുകൾക്ക് പിന്നിൽ മറഞ്ഞുനിന്ന് ഇതിൽനിന്ന് രക്ഷപ്പെട്ട അസീസ് അതിനിടെ നേരത്തേ ആക്രമിയുടെ കൈയിൽനിന്ന് വീണ തോക്ക് കൈക്കലാക്കി വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും അതിൽ ഉണ്ടയില്ലായിരുന്നു. ഇതിനിടെ വീണ്ടും കാറിനടുത്തേക്ക് പോയ ആക്രമിയുടെ പിന്നാലെ ചെന്ന അസീസ് തോക്കുകൊണ്ട് കാറിെൻറ ഗ്ലാസ് തകർത്തു. ഇതോടെ ആക്രമി കാറിൽ കയറി ഒാടിച്ചുപോവുകയായിരുന്നു.
ആക്രമി എത്തുേമ്പാൾ അസീസിനൊപ്പം നാലു മക്കളും പള്ളിയിലുണ്ടായിരുന്നു. അസീസ് ആക്രമിയെ നേരിടാൻ കുതിക്കുേമ്പാൾ 11ഉം അഞ്ചും വയസ്സുള്ള മക്കൾ തിരിച്ചുവരാൻ അലറിവിളിക്കുന്നുണ്ടായിരുന്നു. അതൊന്നും കണക്കിലെടുക്കാതെയായിരുന്നു അസീസിെൻറ സാഹസികത. 25 വർഷം മുമ്പ് ബാലനായിരിക്കെ അഫ്ഗാൻ വിട്ട അസീസ് 25 വർഷം ആസ്ട്രേലിയയിലായിരുന്നു. രണ്ടു വർഷമായി ന്യൂസിലൻഡിനെത്തിയിട്ട്. തെൻറ പ്രവൃത്തി വലിയ ധീരതയായി കരുതുന്നില്ലെന്നും അത്തരമൊരു സന്ദർഭത്തിൽ ആരും ചെയ്യുന്നതേ താനും ചെയ്തിട്ടുള്ളൂവെന്നാണ് അസീസിെൻറ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.