പാരിസ്: ഫ്രാന്‍സില്‍ സംഗീതക്കച്ചേരി നടക്കുന്ന വേദി ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു. 15ഉം 17ഉം വയസ്സുള്ള ഈ പെണ്‍കുട്ടികള്‍ പാരിസ് ആക്രമണത്തിന് സമാനമായ ആക്രമണം പദ്ധതിയിട്ട് ഫേസ്ബുക്കിലൂടെ ആശയവിനിമയം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബറ്റാക്ളാന്‍ സംഗീതശാലയും ചില മദ്യശാലകളും ഭക്ഷണശാലകളും ഒരു ഫുട്ബാള്‍ സ്റ്റേഡിയവും ആക്രമിക്കണമെന്നായിരുന്നു ഫേസ്ബുക് സന്ദേശം.
ബുധനാഴ്ച അറസ്റ്റ് ചെയ്ത ഇവരെ വെള്ളിയാഴ്ച തീവ്രവാദവിരുദ്ധ ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കി.
ഭീകരവാദം ഏറ്റെടുത്ത് നടത്തുന്നതിനുള്ള ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് പെണ്‍കുട്ടികളുടെ മേല്‍ ചുമത്തിയത്. ഇവരോടൊപ്പം ആശയവിനിമയത്തിലേര്‍പെട്ട രണ്ട് പെണ്‍കുട്ടികളെക്കൂടി ചോദ്യംചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.
ഗൂഢാലോചനയുടെ പ്രാഥമികഘട്ടത്തിലായിരുന്നു പെണ്‍കുട്ടികളെന്നും, ആയുധങ്ങളോ മറ്റോ കണ്ടെടുത്തിട്ടില്ളെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. 2015 നവംബര്‍ 13നുണ്ടായ 130 പേര്‍ കൊല്ലപ്പെടാനിടയാക്കിയ ആക്രമണത്തിനുശേഷം അതീവജാഗ്രതയിലാണ് രാജ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.