കോര്‍സികയില്‍ ക്രിസ്മസ് ദിനത്തില്‍ മസ്ജിദ് തകര്‍ത്തു

പാരിസ്: ക്രിസ്മസ് ദിനത്തില്‍ ഫ്രാന്‍സിലെ കോര്‍സിക ദ്വീപില്‍ മുസ്ലിം പള്ളിക്കുനേരെ ആക്രമണം. നവംബര്‍ 13ലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സിലുടനീളം കനത്തസുരക്ഷ തുടരുന്നതിനിടെയാണിത്. കോര്‍സികന്‍  തലസ്ഥാനനഗരിയായ അജാക്സിസോയിലെ പള്ളിയിലേക്ക് അറബികളെ പുറത്താക്കണമെന്ന മുദ്രാവാക്യം വിളികളോടെ 150 പേരടങ്ങുന്ന സംഘം അതിക്രമിച്ച് കയറുകയായിരുന്നു. ഇത് ഞങ്ങളുടെ ഇടമാണെന്നും അറബികള്‍ക്ക് ഇവിടെ സ്ഥാനമില്ളെന്നും അവര്‍ ആക്രോശിച്ചു.

പ്രാര്‍ഥനാമുറി  തരിപ്പണമാക്കിയ ആക്രമികള്‍ ഖുര്‍ആന്‍ പ്രതികളും കത്തിച്ചു. 50 ഖുര്‍ആന്‍ പ്രതികള്‍ തെരുവിലേക്ക് വലിച്ചെറിഞ്ഞതായും ചിലതിന്‍െറ പേജുകള്‍ കത്തിച്ചതായും പ്രാദേശിക അധികൃതര്‍ വ്യക്തമാക്കി. ക്രിസ്മസ് ദിനത്തില്‍ നടന്ന ആക്രമണത്തെ ഫ്രാന്‍സ് പ്രധാനമന്ത്രി മാന്വല്‍ വാല്‍സ് അപലപിച്ചു.
സംഭവത്തെ തുടര്‍ന്ന് അജാക്സിസോയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു ഫയര്‍മാന്മാര്‍ക്കും ഒരു പൊലീസുകാരനും പരിക്കേറ്റു. പ്രാര്‍ഥനാമുറിയുടെ ജനാലകളും വാതിലുകളും തകര്‍ത്തു.

ആക്രമണത്തിന് പിന്നില്‍ നാഷനല്‍ ഫ്രണ്ട് പാര്‍ട്ടി അനുകൂലികളാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ മാസാദ്യം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ടത്തില്‍ കുടിയേറ്റവിരുദ്ധ നിലപാടുള്ള നാഷനല്‍ ഫ്രണ്ട് വിജയംനേടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.