തീവ്രവാദികള്‍ക്ക് ബ്രിട്ടനില്‍ ജീവിക്കാന്‍ അര്‍ഹതയില്ലെന്ന് ശാകിര്‍ അമീര്‍

ലണ്ടന്‍: തീവ്രവാദികള്‍ക്ക് ബ്രിട്ടനില്‍ ജീവിക്കാന്‍ അര്‍ഹതയില്ളെന്ന് ഗ്വണ്ടാനമോയിലെ തടവുകാരനായിരുന്ന ബ്രിട്ടീഷ് പൗരന്‍ ശാകിര്‍ അമീര്‍. 14 വര്‍ഷത്തെ തടവിനുശേഷം അമീറിനെ അമേരിക്ക ഗ്വണ്ടാനമോയില്‍നിന്ന് മോചിപ്പിച്ചിരുന്നു. മെയ്ല്‍ ഓണ്‍ സണ്‍ഡേക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. തടവറയില്‍നിന്ന് മോചിപ്പിക്കപ്പെട്ടശേഷം കുടുംബത്തോടൊപ്പം ചേര്‍ന്ന വികാരനിര്‍ഭര രംഗങ്ങളും അദ്ദേഹം പങ്കുവെച്ചു. ഭാര്യയെ കണ്ടപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട തടവറയിലെ വേദന മറന്നു. താലിബാനുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ആമിറിനെ ഗ്വണ്ടാനമോയിലടച്ചത്.
അതിനിടെ സംഭവത്തില്‍ ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഉത്തരംപറയേണ്ടിവരുമെന്ന് മുന്‍ സ്ക്വാട്ടിഷ് മന്ത്രി അലെക്സ് സാല്‍മന്ദ് ആരോപിച്ചു. അഫ്ഗാനിസ്താനില്‍ ആമിറിനെ യു.എസ് പൊലീസ് ക്രൂരമായി മര്‍ദിച്ചത് ബ്രിട്ടനിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.  സംഭവത്തെക്കുറിച്ച് ബ്ളെയര്‍ പ്രതികരിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.