ബിസിനസ് റിപ്പോർട്ടിൽ ചാറ്റ്ജിപിടി പ്രൊംപ്റ്റ്; പാകിസ്താൻ പത്രത്തിനെതിരെ രൂക്ഷവിമർശനം

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുകയാണ് മാധ്യമമേഖലയിലും ഇത് ചെറുതല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളായ ചാറ്റ്ജിപിടി മൂലം ഇപ്പോൾ കുരുക്കിലായിരിക്കുന്നത് ഒരു പാകിസ്താൻ ദിനപത്രമാണ്. ബിസിനസ് റിപ്പോർട്ടിൽ ചാറ്ററ്ജിപിടിയുടെ പ്രൊംപ്റ്റ് വന്നതാണ് ഇംഗ്ലീഷ് ന്യൂസ്​പേപ്പറായ​ ഡോണിന് വിനയായത്.

വാർത്തയുടെ അവസാന പാരഗ്രാഫിലാണ് പിഴവ് വന്നത്. അവസാന പാരഗ്രാഫിൽ ഒന്നാം പേജിന് വേണ്ടി പഞ്ച് വൺ ലൈനും ഇൻഫോഗ്രാഫികും ചേർത്ത് ആളുകൾക്ക് മനസിലാകുന്ന രീതിയിൽ പത്രപേജ് തയാറാക്കാമെന്ന് പറയുന്ന ചാറ്റ്ജിപിടിയുടെപ്രൊംപ്റ്റാണ് ഉൾപ്പെട്ടത്. ഇത് അതേപടി ആവർത്തിക്കുകയാണ് പേജിൽ ഡോൺ ദിനപത്രം ചെയ്തത്.

ഉടൻ തന്നെ ന്യൂസ്​പേപ്പറിന്റെ തെറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി. റെഡ്ഡിറ്റിൽ ഉൾപ്പടെ ഡോണിനെതിരെ വിമർശനങ്ങൾ നിറഞ്ഞു. പ്രിന്റ് മീഡിയക്ക് ഇത്തരത്തിലൊരു തെറ്റ് വരുമോയെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ ചോദ്യം. മറ്റ് പത്രങ്ങൾക്ക് വന്നാലും ഡോണിന് ഒരിക്കലും ഇത്തരത്തിൽ ഒരു പിഴവ് വരരുതെന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം.

മറ്റുള്ളവരെ ധാർമികത പഠിപ്പിക്കുന്ന പത്രങ്ങൾ ഇത്തരത്തിൽ കോപ്പിയടിക്കുന്നത് ശരിയല്ലെന്നായിരുന്നു സോഷ്യൽ മീഡിയയിലെ മറ്റൊരു കമന്റ്. ബ്രിട്ടീഷ് ഇന്ത്യയിൽ മുഹമ്മദലി ജിന്ന തുടക്കം കുറിച്ച പത്രമാണ് ഡോൺ. 1941നായിരുന്നു പത്രം തുടങ്ങിയത്. 1942ലായിരുന്നു പത്രത്തിന്റെ ആദ്യ ഇഷ്യു പുറത്തിറങ്ങിയത്. 

Tags:    
News Summary - ‘Embarrassment’: Pakistani newspaper publishes ‘ChatGPT’ prompt in business report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.