വാഷിങ്ടൺ: മൂന്നാമതും യു.എസ് പ്രസിഡന്റാകുമെന്ന സൂചന നൽകി ഡോണാൾഡ് ട്രംപ്. ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഡിയോയിലൂടെയാണ് വീണ്ടും പ്രസിഡന്റാകുമെന്ന സൂചന ട്രംപ് നൽകിയത്. ട്രംപ് 2028 യെസ് എന്നഴെുതിയ ബാനറുമായി ഡോണൾഡ് ട്രംപ് നിൽക്കുന്ന ചിത്രമാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. ഇതോടെയാണ് ട്രംപ് മൂന്നാമത് യു.എസ് പ്രസിഡന്റാകുമെന്ന അഭ്യൂഹങ്ങൾ സജീവമായത്.
ഇതിന് മുമ്പും മൂന്നാമതും പ്രസിഡന്റാകുമെന്ന സൂചന ട്രംപ് നൽകിയിരുന്നു. മൂന്നാമതും പ്രസിഡന്റാവുന്നതിൽ നിന്നും യു.എസ് നിയമം തന്നെ തടയുകയാണെങ്കിൽ അത് വളരെ മോശമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചനയും ട്രംപ് നൽകിയിരുന്നു.
എന്നാൽ, യു.എസ് ഭരണഘടന അനുസരിച്ച് ഒരാൾക്ക് മൂന്ന് തവണ പ്രസിഡന്റാകാൻ സാധിക്കില്ല. 1951ലെ 22ാം ഭരണഘടന ഭേദഗതി പ്രകാരമാണ് ഒരാൾക്ക് രണ്ട് തവണയിൽ കൂടുതൽ പ്രസിഡന്റാവുന്നത് തടയുന്നത്.
ന്യൂഡൽഹി: മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ്. നിലവിൽ യു.എസിലുള്ള മൂന്നാം ലോകരാജ്യക്കാരെ നാടുകടത്തുമെന്ന സൂചനയും ട്രംപ് നൽകി. യു.എസിനെ പഴയനിലയിലാക്കുന്നതിന് ഇത് അത്യാന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
യു.എസിന്റെ കുടിയേറ്റനയം സാങ്കേതിക വളർച്ചക്കിടയിലും രാജ്യത്തെ പുറകോട്ടടിച്ചു. ഇതിൽ നിന്നും യു.എസിന് പൂർണമായും മോചിതമായെ മതിയാവു. ബൈഡൻ ഭരണകാലത്തെ ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ താൻ പുറത്താക്കി. യു.എസിന് ആസ്തിയായി തോന്നാത്ത എല്ലാവരേയും പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പൗരൻമാർ അല്ലാത്തവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും നിർത്തും. യു.എസിനും പാശ്ചാത്യ സംസ്കാരത്തിനും ഭീഷണിയാവുന്നവരെ നാടുകടത്തും. റിവേഴസ് മൈഗ്രേഷൻ ഇപ്പോൾ യു.എസിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വെറുപ്പ്, മോഷണം, കൊലപാതകം എന്നിവക്ക് വേണ്ടി നിലകൊള്ളുന്നവർക്ക് യു.എസിൽ ഇടംമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.