തെഹ്റാൻ: ഇറാന്റെ ആണവപദ്ധതിയെ കുറിച്ച് നെതന്യാഹു 30 വർഷമായി നുണ പറയുകയാണെന്ന വിമർശനവുമായി ക്യൂബ. സമാധാനപരമായ ആണവ പദ്ധതിയാണ് ഇറാൻ നടപ്പിലാക്കുന്നതെന്നും ക്യൂബൻ വിദേശകാര്യമന്ത്രി റോഡ്രിഗസ് പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ഇറാനിൽ യു.എസ് സൈന്യത്തെ ഇടപ്പെടുത്തുക എന്നതാണ് ഇസ്രായേൽ ലക്ഷ്യം. ഇതിലൂടെ അതിപുരാതനമായ ഇറാൻ സംസ്കാരത്തെ തകർക്കുകയും അവരുടെ ലക്ഷ്യമാണ്. സ്വതന്ത്ര ഫലസ്തീനെ കാലങ്ങളായി പിന്തുണക്കുന്ന രാജ്യമാണ് ഇറാനെന്നും അദ്ദേഹം പറഞ്ഞു.
പ്രകോപനമില്ലാതെയാണ് ഇറാനുമായുള്ള യുദ്ധം ഇസ്രായേൽ തുടങ്ങുന്നത്. ആണവപദ്ധതി തകർക്കാൻ എന്ന പേരിൽ ഇസ്രായൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 900 സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും ക്യൂബൻ വിദേശകാര്യമന്ത്രി പറഞ്ഞു.
ആണവ നിർവ്യാപന കരാർ പാലിച്ച് സമാധാനപരമായ ആവശ്യങ്ങൾക്ക് നടത്തുന്ന ആണവ സമ്പുഷ്ടീകരണം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് യു.എന്നിലെ ഇറാൻ അംബാസഡർ ആമിർ സഈദ് ഇറാവാനി. ‘‘സമ്പുഷ്ടീകരണം ഞങ്ങളുടെ അവകാശമാണ്.
ഒഴിച്ചുകൂടാനാവാത്ത അവകാശം. അത് നടപ്പാക്കണമെന്നാണ് ഞങ്ങളുടെ തീരുമാനം’’- അദ്ദേഹം പറഞ്ഞു. ചർച്ചകൾക്ക് ഇറാൻ തയാറാണ്. പക്ഷേ, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതിയ സംഭാഷണത്തിന്റെ സമയമല്ല. നിലവിൽ അങ്ങനെയൊരു ഒത്തുതീർപ്പിന് ആവശ്യവുമുയർന്നിട്ടില്ല. അന്താരാഷ്ട്ര ആണവോർജ സമിതി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിക്കോ പരിശോധക സംഘത്തിനോ ഇറാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് സുരക്ഷാ ഭീഷണികളുണ്ടായിട്ടില്ല.
പരിശോധക സംഘം നിലവിൽ ഇറാനിലുണ്ടെങ്കിലും അവർക്ക് രാജ്യത്തെ ആണവ നിലയങ്ങളിൽ പ്രവേശനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏജൻസിയുമായി സഹകരണം നിലവിൽ ഇറാൻ നിർത്തിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.