ബെയ്ജിങ്: ജൻമദിനത്തിൽ ആറുവയസുകാരനെ കളയാൻ വെച്ച ഭക്ഷണം കൂടി കഴിക്കാൻ നിർബന്ധിച്ച് നഴ്സറി സ്കൂൾ അധ്യാപിക. സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബർ 15നാണ് വടക്കുകിഴക്കൻ ചൈനയിലെ ലിയാവോനിങ് പ്രവിശ്യയിലെ ക്വിന്റർഗാർട്ടനിലാണ് സംഭവം. കുട്ടി ഉച്ചഭക്ഷണം കഴിച്ചയുടനെ പാത്രത്തിൽ ബാക്കിവെച്ച ഭക്ഷണം കൂടി അധ്യാപിക നിർബന്ധിച്ച് കഴിപ്പിച്ചു.
അധ്യാപിക തങ്ങളുടെ കുട്ടിയെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കൾ പരാതി നൽകി. വയറു നിറയെ മത്തങ്ങ കഴിക്കേണ്ടി വന്നതാണ് തങ്ങളുടെ കുട്ടിയുടെ അസുഖത്തിന് കാരണമെന്ന് അവർ അവകാശപ്പെട്ടു. ചടങ്ങിനായി പുതുവസ്ത്രം ധരിച്ച മകൻ മുഷിഞ്ഞ വസ്ത്രവുമായാണ് വീട്ടിലെത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. ശരിയായി ഉച്ചഭക്ഷണം കഴിച്ച ശേഷം കൂടുതൽ ഭക്ഷണം കഴിക്കാൻ ടീച്ചർ നിർബന്ധിച്ചെന്ന് കുട്ടി മുത്തശ്ശിയോട് പറഞ്ഞപ്പോഴാണ് രക്ഷിതാക്കൾ ഇക്കാര്യം അറിയുന്നത്.
സംഭവത്തെക്കുറിച്ച് സ്‌കൂളിൽ അറിയിച്ചതിനെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പലതവണ കാണാൻ രക്ഷിതാക്കൾ ആവശ്യപ്പെട്ടതായി ഔട്ട്‌ലെറ്റ് അറിയിച്ചു. എന്നാൽ, പൊലീസ് ഇടപെടുന്നത് വരെ അവർക്ക് പ്രവേശനാനുമതി നൽകിയില്ല. അന്വേഷണം നടത്തിയതോടെ സംഭവം സത്യമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. അധ്യാപികയെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്താക്കണമെന്നായിരുന്നു ആവശ്യം. രക്ഷിതാക്കളോട് മാപ്പ് പറയണമെന്നും അവർ സ്‌കൂളിനോട് ആവശ്യപ്പെട്ടു.
ചൈനയിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമല്ല. 2017 ൽ, ചായോങ് ഏരിയയിലെ ആർവൈബി എജ്യുക്കേഷന്റെ ഒരു പ്രീസ്‌കൂൾ കുട്ടികളെ സൂചികൊണ്ട് ശിക്ഷിക്കുന്ന അധ്യാപകനെതിരെ ബെയ്ജിങ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ലിയു എന്ന പേരുള്ള അധ്യാപികയെ 18 മാസം തടവിന് ശിക്ഷിക്കുകയും അഞ്ച് വർഷത്തേക്ക് കുട്ടികളുമായി ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.
വടക്കുകിഴക്കൻ ചൈനയിലെ കിന്റർഗാർട്ടൻ അധ്യാപിക തന്റെ വിദ്യാർഥികളെ മർദിക്കുകയും നിലത്തേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തതായി ആഗസ്റ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു. മൂക്കിന്റെ എല്ല് പൊട്ടിയ കുട്ടി സ്കൂളിൽ പോക്ക് തന്നെ അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.