ബെയ്ജിങ്: രണ്ടു മാസമായി ‘കാണാതായ’ പ്രതിരോധമന്ത്രി ജന. ലി ഷാൻങ്ഫുവിനെ മാറ്റി ചൈന. ഇതേക്കുറിച്ച് ചൈനയുടെ ഭാഗത്തുനിന്ന് വിശദീകരണമൊന്നുമുണ്ടായിട്ടില്ല. മന്ത്രിസ്ഥാനത്തുനിന്ന് ഷാൻങ്ഫുവിനെ മാറ്റുന്നുവെന്ന് മാത്രമാണ് ഔദ്യോഗിക മാധ്യമവിശദീകരണം. ചൈനയുടെ മുൻ വിദേശകാര്യമന്ത്രി കിൻ ഗാങ് സമാന രീതിയിൽ നടപടി നേരിട്ടിരുന്നു. ജൂലൈയിലായിരുന്നു ഇത്. മാർച്ചിൽ നടന്ന മന്ത്രിസഭ പുനഃസംഘടനയെ തുടർന്നാണ് ലി പ്രതിരോധ മന്ത്രിയായത്. ആഗസ്റ്റ് 29നാണ് അദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷനായത്. പിന്നീട് ഒരു വിവരവുമില്ല. റഷ്യയിൽനിന്നുള്ള ആയുധ ഇറക്കുമതിയുടെ പേരിൽ ലിക്കെതിരെ യു.എസ് ഉപരോധം നിലനിൽക്കുന്നുണ്ട്.
ഈ സംഭവത്തിനുപിന്നാലെ, ധനമന്ത്രി ലിയു കുനിനെയും ചൈന മാറ്റി. പകരം ലാൻ ഫോവനെ നിയമിച്ചു. ശാസ്ത്ര-സാങ്കേതിക മന്ത്രി വാങ് സിഗാങ്ങിനെ മാറ്റി യിൻ ഹെജുങ്ങിനെ തൽസ്ഥാനത്ത് നിയമിച്ചതായും വാർത്ത ഏൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.