സാന്‍ജോസ്: കോസ്റ്റാറിക്കയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം രണ്ടായി പിളര്‍ന്നു വീണു. കോസ്റ്റാറിക്കയിലെ സാന്റാമരിയ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡി.എച്ച്.എല്ലിന്റെ ജർമൻ നിർമിത വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.
ബോയിങ് 757 വിമാനമാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം പറന്നുയര്‍ന്ന ഉടനെ ഹൈഡ്രോളിക് തകരാര്‍ ഉണ്ടാകുകയും ഉടന്‍ തന്നെ അടിയന്തര ലാന്‍ഡിങ് നടത്തുകയുമായിരുന്നു. വിമാനത്തിന്‍റെ പിൻവശത്തെ ചക്രങ്ങൾക്ക് അരികിലായാണ് പിളർന്നത്.
ചരക്ക് വിമാനത്തിൽ രണ്ട് ജീവനക്കാരാണ് ഉണ്ടായിരുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും ഇവരെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു.
ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറുകയും പുക ഉയരുന്നതും വിഡിയോയിൽ വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.