കളിക്കിടെ വില്ലനായി ഹൃദയാഘാതം; ഇംഗ്ലീഷ് ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം

കളിക്കിടെ അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം. ഇംഗ്ലീഷ് ഫുട്ബോളര്‍ ആൽഫി നണ്ണാണ് (35) ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. ദുബൈയിൽ ഹോസ് ആന്റ് ഹോസ് കമ്പനിയുടെ ഏജന്റായി പ്രവർത്തിച്ചു വരികയായിരുന്നു ആൽഫി.

ദുബൈയിൽ വച്ചു തന്നെ നടന്ന മത്സരത്തിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. കാന്‍റിബറി സിറ്റി, ബെകിംഹാം ടൗൺ, ഫിഷർ എഫ്.സി തുടങ്ങി ഇംഗ്ലീഷ് ഫുട്‌ബോളിലെ നിരവധി രണ്ടാംനിര ക്ലബ്ബുകൾക്കായി ആൽഫി പന്തുതട്ടിയിട്ടുണ്ട്. തങ്ങളുടെ മുൻ താരത്തിന്റെ അപ്രതീക്ഷിത മരണത്തിൽ ആൽഫിയുടെ മുൻ ക്ലബ്ബുകളെല്ലാം അനുശോചനം രേഖപ്പെടുത്തി.

ആൽഫി തങ്ങളുടെ ഏറ്റവും പ്രധാന താരങ്ങളിലൊരാളായിരുന്നു എന്നും അദ്ദേഹത്തിന്റെ മരണവാർത്ത വലിയദുഖമുണ്ടാക്കി എന്നും ബെർമിംഗ്ഹാം ടൗൺ ട്വീറ്റ് ചെയ്തു. ബെര്‍മിംഗ് ഗാം ടൗണിന്‍റെ നായകന്‍ കൂടിയായിരുന്നു ആല്‍ഫി.

Tags:    
News Summary - Brit footballer, 35, dies 'after suffering heart attack on the pitch' while in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.