ധാക്ക: ബംഗബന്ധു ശൈഖ് മുജീബു റഹ്മാന്റെ ‘രാഷ്ട്ര പിതാവ്’ പദവി എടുത്തുകളഞ്ഞ് ബംഗ്ലാദേശ്. പുതുതായി അച്ചടിക്കുന്ന കറൻസികളിൽനിന്ന് മുജീബു റഹ്മാന്റെ ചിത്രം കഴിഞ്ഞ ദിവസം എടുത്തുകളഞ്ഞതിന് പിന്നാലെയാണ് ‘ദേശീയ സ്വാതന്ത്ര്യ സമര കൗൺസിൽ നിയമ’ത്തിൽ ഇടക്കാല സർക്കാർ ഭേദഗതി വരുത്തിയത്.
പാകിസ്താനിൽനിന്ന് സ്വതന്ത്രമായി ബംഗ്ലാദേശിന് പിറവി നൽകിയ വിമോചന സമരം ബംഗബന്ധു ശൈഖ് മുജീബു റഹ്മാന്റെ ആഹ്വാന പ്രകാരം നടന്നതാണെന്ന ഭാഗം ഭേദഗതി വരുത്തിയതിൽ പെടും. വിമോചന കാലത്തെ ബംഗ്ലാദേശ് സർക്കാറിലുണ്ടായിരുന്നവരെ സ്വാതന്ത്ര്യ സമരസേനാനികളായി വിളിച്ചിരുന്നത് ‘വിമോചന സമര പങ്കാളികൾ’ ആക്കിയിട്ടുണ്ട്.
അതേ സമയം, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പിതാവായ മുജീബു റഹ്മാന്റെ സ്വാതന്ത്ര്യസമര സേനാനി പദവി നിലനിർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.