മനില: വടക്കൻ ഫിലിപ്പീൻസിൽ കനത്ത നാശംവിതച്ച മാങ്ഖുട്ട് ചുഴലിക്കാറ്റ് ഹോേങ്കാ ങ്ങിലേക്കും ദക്ഷിണ ചൈനയിലേക്കും നീങ്ങി. ചുഴലിക്കാറ്റിനെ തുടർന്ന് ചൈനയിൽ 24.5 ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു. 400 വിമാന സർവിസുകൾ റദ്ദാക്കി. തെക്കുകിഴക്കൻ മേഖലയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിൽ മണ്ണിടിച്ചിലുണ്ടായി. ഞായറാഴ്ച വൈകീട്ടാണ് ചുഴലിക്കാറ്റ് ചൈനീസ് തീരം തൊട്ടത്. മണിക്കൂറിൽ 165 കിലോമീറ്ററാണ് കാറ്റിെൻറ വേഗം. 48,000 മത്സ്യബന്ധന ബോട്ടുകൾ തിരിച്ചുവിളിച്ചു. 29,000ത്തിലേറെ നിർമാണ മേഖലകളിലെ ജോലി നിർത്തിവെച്ചു.
632 വിനോദ സഞ്ചാരയിടങ്ങളും അടച്ചുപൂട്ടി. ചുഴലിക്കാറ്റ് ദക്ഷിണ ചൈനയിൽ കടുത്ത നാശംവിതക്കാൻ സാധ്യതയുണ്ടെന്ന് നാഷനൽ മീറ്റിയറോളജിക്കൽ സെൻറർ മുന്നറിയിപ്പു നൽകി. ഗ്വാങ്ഡോങ്ങിനെ കൂടാതെ ഹൈനാൻ, ഗ്വാങ്സി ഷുവാങ് തുടങ്ങിയ സ്വയംഭരണ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് കൂടുതൽ നാശംവിതക്കുക. ഇൗ പ്രവിശ്യകളിൽ വ്യാപാരസ്ഥാപനങ്ങളും സ്കൂളുകളും അടച്ചു. ഗ്വാങ്ഡോങ്ങിൽ ഒഴിപ്പിക്കുന്നവർക്കായി 3777 അഭയകേന്ദ്രങ്ങൾ സജ്ജമാക്കി.
തുറമുഖ നഗരങ്ങളിൽ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ സൈന്യത്തെ അയച്ചു. രക്ഷാപ്രവർത്തനത്തിനായി 1000 ബോട്ടുകളും ഏർപ്പാടാക്കി. ഹോേങ്കാങ്ങും ചുഴലി ഭീതിയിലാണ്.
ചുഴലിക്കാറ്റ് ഹോേങ്കാങ് തീരത്തെത്തിയപ്പോൾ ഉണ്ടായ അപകടങ്ങളിൽ നൂറോളം പേർക്ക് പരിക്കേറ്റു. ഇവിടെ അലർട്ട് ലെവൽ 10ലേക്ക് ഉയർത്തി. നഗരത്തിെൻറ പലഭാഗത്തും അതിശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നൽകി. മാങ്ഖുട്ടിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഫിലിപ്പീൻസിൽ 64 പേരുടെ ജീവൻ പൊലിഞ്ഞു. നിരവധി വീടുകളും തകർന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. ഹോേങ്കാങ്ങിലും ദക്ഷിണ ചൈനയിലും റെഡ്അലർട്ട് പ്രഖ്യാപിച്ചു.
ഫ്ലോറൻസ് ദുർബലമായി
ന്യൂയോർക്: യു.എസ് തീരത്ത് ഭീതിവിതച്ച ഫ്ലോറൻസ് ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ ദുർബലമായി. അതേസമയം, നോർത്ത് കരോലൈനയിൽ ചുഴലിക്കാറ്റിൽ തകർന്ന വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. ചുഴലിഭീതി ഒഴിഞ്ഞെങ്കിലും ഇവിടെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. മണിക്കൂറിൽ 65 കിലോമീറ്ററാണ് ഇപ്പോൾ കാറ്റിെൻറ വേഗം.
നോർത്ത് കരോലൈനയിലെ തീരപ്രദേശത്ത് ഒറ്റപ്പെട്ടുപോയ 50 പേരെ ഹെലികോപ്ടർ വഴി രക്ഷപ്പെടുത്തി. ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും ഇതുവരെ എട്ടുപേർ മരിച്ചതായാണ് റിപ്പോർട്ട്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് റോഡുകൾ അടച്ചിട്ടിരിക്കയാണ്. 4200 വീടുകൾ നശിച്ചു. 157 ക്യാമ്പുകളിലായി 21,000 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അതിശക്ത ചുഴലിക്കാറ്റിന് സാധ്യതയെന്ന് ശാസ്ത്രലോകം
ന്യൂയോർക്: മണിക്കൂറിൽ 200 മൈലിൽ കൂടുതൽ ദൂരം സഞ്ചരിക്കുന്ന ചുഴലിക്കാറ്റിനു സാധ്യതയുണ്ടെന്ന് ശാസ്ത്രലോകത്തിെൻറ മുന്നറിയിപ്പ്. പ്രഹരശേഷി കണക്കിലെടുത്ത് കാറ്റഗറി ആറിലാണ് ഇൗ ചുഴലിക്കാറ്റിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. കടന്നുപോകുന്ന മേഖലകളെ ഒന്നടങ്കം തൂത്തെറിയാൻ ശക്തിയുള്ളതാകും ഇൗ ചുഴലി. കാറ്റഗറി അഞ്ചിലുള്ള ചുഴലിക്കാറ്റിന് യു.എസിലെ ന്യൂ ഒർലിയൻസ്, ന്യൂയോർക് നഗരങ്ങളെ ഒന്നടങ്കം നശിപ്പിക്കാൻ ശക്തിയുണ്ടെന്നോർക്കണം.
അതിനു മുകളിൽ പ്രഹരശേഷിയുള്ള ചുഴലിക്കാറ്റിനെ കുറിച്ച് ശാസ്ത്രലോകം ഒാർത്തിട്ടുേപാലുമുണ്ടായിരുന്നില്ല. ശക്തമായ കാറ്റും പേമാരിയും സൃഷ്ടിച്ച് ഒരു ന്യൂനമർദ കേന്ദ്രത്തിനു ചുറ്റും ചുഴറ്റിനിൽക്കുന്ന കൊടുങ്കാറ്റുകളുടെ ഒരു കൂട്ടമാണ് ചുഴലിക്കാറ്റ്. കടൽ ചൂടാവുന്നതും ഭൗമാന്തരീക്ഷത്തിലെ ജലനിരപ്പ് ഉയരുന്നതുമാണ് ഇത്തരം ചുഴലിക്കാറ്റുകളുടെ ആവിർഭാവത്തിന് കാരണം. വിശാലമായ സമുദ്രങ്ങളിലാണ് ഇത് രൂപംകൊള്ളുന്നത്. 1780ല് വീശിയടിച്ച ചുഴലിക്കാറ്റാണ് ഏറ്റവും വലിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.