തെഹ്റാൻ: ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലുള്ളവർക്ക് യു.എസിലേക്ക് വിലക്കേർപ്പെടുത്തിയ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഉത്തരവ് ഭാഗികമായി പുനഃസ്ഥാപിക്കാനുള്ള സുപ്രീംകോതി ഉത്തരവിനെതിരെ ഇറാൻ. നടപടി വംശവെറിയും അനീതിയുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. തീവ്രവാദ ആക്രമണങ്ങൾ നടത്തിയവർക്കുനേരെ നടപടിയെടുക്കാതെ കണ്ണടക്കുന്ന സമീപനമാണ് യു.എസിേൻറതെന്നും വിേദശകാര്യ വക്താവ് ബഹ്റാം ഖാസെമി ആരോപിച്ചു. ഫെഡറൽ കോടതികൾ റദ്ദാക്കിയ യാത്രവിലക്ക് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി കഴിഞ്ഞദിവസം അനുകൂല വിധി പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.