കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ ചൈനീസ് കോൺസുലേറ്റിനു േനരെയുണ്ടായ ചാവേർ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചയുണ്ടായ ആക്രമണത്തിൽ ഭീകരർ കോൺസുലേറ്റിലേക്ക് പ്രവേശിക്കുന്നത് തടയാൻ കഴിഞ്ഞെങ്കിലും രണ്ടു പൊലീസുകാരും രണ്ടു സിവിലിയന്മാരും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
കാവൽ ഭടനായ ചൈനീസ് പൗരന് പരിക്കേറ്റിട്ടുണ്ട്. നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ) ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തതായും കൊല്ലപ്പെട്ടവരിൽ മൂന്നുപേർ ബി.എൽ.എ സംഘാംഗങ്ങളാണെന്നും കറാച്ചി പൊലീസ് മേധാവി ആമിർ ശൈഖ് പറഞ്ഞു. കോൺസുലേറ്റ് വളപ്പിൽ പ്രവേശിക്കുന്നതിനു മുേമ്പ ചാവേറുകളെ കൊലപ്പെടുത്തിയെന്നും ആക്രമണം ഫലപ്രദമായി തടഞ്ഞുവെന്നും ചൈനീസ് ജീവനക്കാർ സുരക്ഷിതരാണെന്നും പൊലീസ് മേധാവി പറഞ്ഞു.
ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത ബി.എൽ.എ, ബലൂച് മണ്ണിൽ ചൈനീസ് സൈനിക സാന്നിധ്യം അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. കറാച്ചിയിലെ വി.െഎ.പി മേഖലയിൽ റെഡ് സോണായി കണക്കാക്കുന്ന ഇ-സ്ട്രീറ്റിൽ കനത്ത സുരക്ഷയിൽ പ്രവർത്തിക്കുന്ന കോൺസുേലറ്റാണ് ആക്രമണത്തിനിരയായത്.
കോൺസുലേറ്റിന് പുറത്തെ ചെക്ക്പോസ്റ്റിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ഇവിടെ വെച്ചാണ് പൊലീസുകാരും നാട്ടുകാരായ അച്ഛനും മകനും കൊല്ലപ്പെട്ടത്. ആക്രമണത്തെ അപലപിച്ച പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ, പാകിസ്താനും ചൈനയും തമ്മിൽ മുെമ്പങ്ങുമില്ലാത്തവിധം വികസിച്ച വ്യാപാര സഹകരണം തകർക്കാൻ ആഗ്രഹിക്കുന്നവരാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.