തെഹ്റാൻ: അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ സൈനിക ജനറൽ ഖാസിം സുലൈമാ നി ഇറാഖിലെത്തിയത് സൗദി അറേബ്യയുമായുള്ള ചർച്ചക്കെന്ന് റിപ്പോർട്ടുകൾ. വർഷങ്ങ ളായി അകൽച്ചയിൽ കഴിയുന്ന ഇറാനും സൗദി അറേബ്യയും തമ്മിലെ പ്രശ്നങ്ങൾക്ക് നയതന്ത്ര പരിഹാരമെന്ന ലക്ഷ്യത്തോടെയാണ് സുലൈമാനി എത്തിയതെന്ന് ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദിയെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഇറാഖിെൻറ മധ്യസ്ഥതയിലാണ് ഇറാൻ-സൗദി ചർച്ചകൾക്ക് കളമൊരുങ്ങിയിരുന്നത്. ഇറാനുമായി സമാധാനത്തിനുള്ള സന്ദേശം ഇറാഖിനെ മധ്യസ്ഥരാക്കി സൗദി അറേബ്യ നൽകിയിരുന്നു. ഇതിനുള്ള ഇറാെൻറ മറുപടിയുമായാണ് ഖാസിം സുലൈമാനി ബഗ്ദാദിൽ എത്തിയത്. ഇതോടൊപ്പം അമേരിക്കയുമായുള്ള സംഘർഷം കുറക്കാനുള്ള അവസരമുണ്ടായിരുന്നു. ബഗ്ദാദ് വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണത്തിലൂടെ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതോടെ സംഘർഷ സാധ്യതകൾ ഒഴിവാക്കാനുള്ള അവസരമാണ് ഇല്ലാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.