വ്യാവസായിക മുന്നേറ്റത്തിന് നവീന കണ്ടുപിടിത്തങ്ങള്‍ ആവശ്യമെന്ന് പ്രണബ്

കാഠ്മണ്ഡു: വ്യാവസായിക മുന്നേറ്റത്തിന് നവീന കണ്ടുപിടിത്തങ്ങള്‍ ആവശ്യമാണെന്ന് ഇന്ത്യന്‍ പ്രസിഡന്‍റ് പ്രണബ് മുഖര്‍ജി. കാഠ്മണ്ഡു യൂനിവേഴ്സിറ്റിയില്‍ ഡി.ലിറ്റ് നല്‍കി ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര, പൊതുജന സമ്പര്‍ക്കത്തിന് നല്‍കിയ സമഗ്ര സംഭാവനക്ക് അംഗീകാരമെന്ന നിലക്കാണ് അദ്ദേഹത്തെ ഡി.ലിറ്റ് നല്‍കി ആദരിച്ചത്. യൂനിവേഴ്സിറ്റിയുടെ ചാന്‍സലറും പ്രധാനമന്ത്രിയുമായ പുഷ്പ കമല്‍ ദഹല്‍ അംഗീകാരം പ്രണബ് മുഖര്‍ജിക്ക് സമര്‍പ്പിച്ചു.  

ആഗോള റാങ്കിങ്ങില്‍ ദക്ഷിണ ഏഷ്യയിലെ യൂനിവേഴ്സിറ്റികള്‍ വളരെ പിറകിലാണെന്ന് ആദരവ് ഏറ്റുവാങ്ങി പ്രണബ് പറഞ്ഞു. അതിനു കാരണം വിദ്യാര്‍ഥികള്‍ക്കും ഫാക്കല്‍റ്റികള്‍ക്കും നൈപുണ്യം ഇല്ലാത്തതല്ല.

ചില സാങ്കേതികത്വം നമ്മള്‍ വിദ്യാഭ്യാസത്തില്‍ ഉപയോഗിക്കുന്നില്ല എന്നതിനാലാണ് ഈ മേഖലയില്‍ നാം പിന്നോട്ടു പോകുന്നത്.
ജര്‍മനിയില്‍ വ്യവസായിക വിപ്ളവത്തിലേക്കു നയിച്ചത് 1870കളില്‍ ഓട്ടോവന്‍ ബിസ്മാര്‍ക്കിന്‍െറ ഭാവി മുന്നില്‍കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു. വ്യവസായിക വിപ്ളവവും ഗവേഷണങ്ങളും തമ്മില്‍ വലിയ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്ര പ്രസിദ്ധമായ പശുപതിനാഥ് ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയാണ് മൂന്നു ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിന് പ്രസിഡന്‍റ് തുടക്കംകുറിച്ചത്.

Tags:    
News Summary - pranab mukherjee ar nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.