ഇ​റാ​നി​ൽ ത​ക​ർ​ന്ന​ത് 1.25 ല​ക്ഷം ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ

തെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ഇ​റാ​നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി 1,25,630 സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഇ​റാ​നി​യ​ൻ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി മേ​ധാ​വി​യെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ഇ​ർ​ണ ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ത​ക​ർ​ന്ന​വ​യി​ൽ 23,500 എ​ണ്ണം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളു​മാ​ണ്. ഇ​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ ഉ​പ​ജീ​വ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ആ​ശു​പ​ത്രി​ക​ൾ, ഫാ​ർ​മ​സി​ക​ൾ, ല​ബോ​റ​ട്ട​റി, ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ൾ, എ​മ​ർ​ജ​ൻ​സി റൂ​മു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ 339 മെ​ഡി​ക്ക​ൽ കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ ഈ ​ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ ഇ​റാ​നി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തെ​യും ജ​ന​ജീ​വി​ത​ത്തെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

പാ​കി​സ്താ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​സ്‌​ലാ​മാ​ബാ​ദി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് ക​ള​മൊ​രു​ങ്ങു​ന്ന​തി​നി​ടെ പു​റ​ത്തു​വ​ന്ന ഈ ​ക​ണ​ക്കു​ക​ൾ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം വീ​ക്ഷി​ക്കു​ന്ന​ത്. സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ വ​ൻ മാ​നു​ഷി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ച്ച​താ​യും റെ​ഡ് ക്ര​സ​ന്റ് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - 1.25 lakh refugee camps collapsed in Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.