ഹാജിമാർക്ക് സേവനം ചെയ്യാൻ ഇനി പാക് ഭിന്നലിംഗക്കാരും

ഇസ് ലാമാബാദ്: സൗദി അറേബ്യയിൽ ഹജ്ജ് ചെയ്യാനെത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ പാകിസ്താനിൽ നിന്ന് ഭിന്നലിംഗക്കാരും. 150 അംഗ ഭിന്നലിംഗ സംഘത്തെ മക്കയിലേക്ക് അയക്കാനാണ് പാക് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. ഐ.പി.സി സിന്ധ് ബോയ്സ് സ്കൗട്ട്സ് കമീഷണർ ആതിഫ് അമിൻ ഹുസൈൻ എക്സ്പ്രസ് ട്രിബ്യൂണൽ ദിനപത്രത്തിനോടാണ് ഇക്കാര്യം അറിയിച്ചത്. 

എല്ലാ വർഷവും മൂന്നു പ്രവിശ്യകളിൽ നിന്ന് രണ്ടോ മൂന്നോ ഭിന്നലിംഗക്കാരെ വീതമാവും സന്നദ്ധ സംഘത്തിൽ ഉൾപ്പെടുത്തുക. ശാരീരിക പരിശോധനയും പരീക്ഷയും വഴിയാണ് ഇവരുടെ തെരഞ്ഞെടുപ്പ്. യോഗ്യരായവർക്ക് മതകാര്യ വകുപ്പിന്‍റെ അംഗീകാരം നൽകും. 

ഭിന്നലിംഗ വിഭാഗക്കാരിൽ ആത്മവിശ്വാസവും സുരക്ഷിതത്വ ബോധവും സാമൂഹിക അംഗീകാരവും വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പാക് സർക്കാറിന്‍റെ നടപടി. സിന്ധ് പ്രവിശ്യയിൽ 40 ഭിന്നലിംഗക്കാർ ഇപ്പോൾ തന്നെ പാകിസ്താൻ ബോയ് സ്കൗട്ട്സ് അസോസിയേഷനിൽ അംഗമായി കഴിഞ്ഞു. 

ഇതുകൂടാതെ പഞ്ചാബ്, ഖൈബർ-പഷ്തൂൺ, ബലൂചിസ്താൻ പ്രവിശ്യകളിലേക്കും തെരഞ്ഞെടുപ്പ് വ്യാപിപ്പിക്കുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ ഖമർ നസീം അറിയിച്ചു. 


 

Tags:    
News Summary - Pakistan to send transgenders to Haj Pilgrim as volunteers -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.