Posted On
date_range Updated On
date_range ഹോങ്കോങ്ങിലെ മുൻ മാധ്യമ വ്യവസായിക്ക് 20 വർഷം തടവ്
ഹോങ്കോങ്: ദേശ സുരക്ഷ കേസിൽ ഹോങ്കോങ്ങിലെ മുൻ മാധ്യമ വ്യവസായി ജിമ്മി ലായിക്ക് 20 വർഷം തടവ്. ചൈനയുടെ കടുത്ത വിമർശകനായ അദ്ദേഹത്തിന് ചൈന ചുമത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. അദ്ദേഹത്തിന്റെ കൂട്ടുപ്രതികൾക്ക് മൂന്നുമാസം മുതൽ 10 വർഷം വരെയും തടവ് വിധിച്ചു.
ദേശസുരക്ഷയെ അപകടപ്പെടുത്താൻ വിദേശ ശക്തികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും രാജ്യദ്രോഹപരമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്.
78 വയസ്സുള്ള ലായി കുറ്റക്കാരനാണെന്ന് സർക്കാർ നിയോഗിച്ച മൂന്ന് ജഡ്ജിമാർ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.