മ്യാ​ന്മ​റി​ൽ അ​ണ​ക്കെ​ട്ട്​ ത​ക​ർ​ന്ന്​ 100 ഗ്രാ​മ​ങ്ങ​ൾ​ വെ​ള്ള​ത്തി​ൽ

ന​യ്​​പി​ഡാ​വ്​: മ്യാ​ന്മ​റി​ൽ അ​ണ​ക്കെ​ട്ട്​ ത​ക​ർ​ന്ന്​ പ്ര​ള​യം. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ൾ ദു​രി​ത​ത്തി​ലാ​യി. ബാ​ഗോ പ്ര​വി​ശ്യ​യി​ലെ സ്വാ ​ഷൗ​ങ്​ അ​ണ​ക്കെ​ട്ടാ​ണ്​ ത​ക​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും ആ​റു​പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്​​തു.

100 ഒാ​ളം ഗ്രാ​മ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​താ​യി വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇൗ ​ഗ്രാ​മ​ങ്ങ​ളി​ലെ 65,000ത്തോ​ളം ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റാ​നു​ള്ള ശ്ര​മം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. യെ​ദാ​ഷെ ടൗ​ൺ​ഷി​പ്പി​ലെ ഗ്രാ​മ​ങ്ങ​ൾ, യാം​ഗോ​ൻ-​മ​ണ്ഡാ​ലെ ഹൈ​വേ തു​ട​ങ്ങി​യ​വ വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​യി.

403 ച.​മൈ​ൽ വ​ലു​പ്പ​മു​ള്ള അ​ണ​ക്കെ​ട്ടാ​ണി​ത്. 337അ​ടി​യാ​ണ്​ സം​ഭ​ര​ണ​ശേ​ഷി. 2,16,350 ച.​അ​ടി ​െവ​ള്ളം സം​ഭ​രി​ക്കാ​നാ​വും. ഇൗ ​വ​ർ​ഷം പെ​യ്​​ത ക​ന​ത്ത മ​ഴ​യി​ൽ അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം 338.6 അ​ടി​യാ​യി ഉ​യ​ർ​ന്ന​താ​ണ്​ ഡാം ​ത​ക​രാ​ൻ കാ​ര​ണം. 2001ലാ​ണ്​ അ​ണ​ക്കെ​ട്ട്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. 

അ​ണ​ക്കെ​ട്ട്​ തി​ങ്ക​ളാ​ഴ്​​ച​മു​ത​ൽ സം​ഭ​ര​ണ​ശേ​ഷി ക​വി​ഞ്ഞ്​ നി​റ​ഞ്ഞൊ​ഴു​കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ൾ വീ​ടു​വി​െ​ട്ടാ​ഴി​ഞ്ഞി​ല്ല. 

എ​ന്നാ​ൽ, ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ചെ 5.30ഒാ​ടെ സ്​​പി​ൽ​വേ ത​ക​ർ​ന്ന്​ ഒ​ഴു​കി​യെ​ത്തി​യ വെ​ള്ള​ത്തി​ൽ പാ​ട​ങ്ങ​ളും വീ​ടു​ക​ളും മു​ങ്ങി​പ്പോ​യി.രാ​ജ്യ​ത്തെ ​പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ യാം​ഗോ​നി​നെ​യും മ​ണ്ഡാ​െ​ല​യെ​യും ന​യ്​​പി​ഡാ​വി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം ത​ക​ർ​ന്ന​തു​മൂ​ലം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.  

പ്ര​ള​യ​ത്തെ തു​ട​ർ​ന്ന്​ നി​ര​വ​ധി ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ജൂ​ൺ മു​ത​ൽ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ ഉ​രു​ൾ​െ​പാ​ട്ട​ലി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ്യാ​ന്മ​റി​ൽ ര​ണ്ടു​ല​ക്ഷ​ത്തോ​ളം പേ​രാ​ണ്​ ഭ​വ​ന​ര​ഹി​ത​രാ​യ​ത്.

അ​യ​ൽ​രാ​ജ്യ​മാ​യ ലാ​വോ​സി​ൽ അ​ണ​ക്കെ​ട്ട്​ ത​ക​ർ​ന്ന്​ 27പേ​ർ മ​രി​ക്കു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ൾ ഭ​വ​ന​ര​ഹി​ത​രാ​കു​ക​യും ചെ​യ്​​തി​രു​ന്നു.

Tags:    
News Summary - Myanmar dam overflow displaces thousands- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.