മൂസില്‍ തിരിച്ചുപിടിക്കാന്‍ കടുത്ത പോരാട്ടം

ബഗ്ദാദ്: ഐ.എസില്‍നിന്ന് മൂസില്‍ തിരിച്ചുപിടിക്കാന്‍ സൈന്യം ശക്തമായ പോരാട്ടം തുടരുന്നു. കിഴക്കന്‍ മേഖലയില്‍ നടന്ന ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഐ.എസിന്‍െറ കനത്ത തിരിച്ചടിയുള്ളതിനാല്‍ സൈന്യം കരുതലോടെയാണ് നീങ്ങുന്നത്. മൂസിലിലെ ജനവാസമേഖലകളെ ലക്ഷ്യംവെക്കുമ്പോഴും സൈന്യം ജാഗ്രതയിലാണ്.

‘നിരവധി ജനങ്ങളുണ്ടിവിടെ. അവരെ വെടിയുണ്ടകളില്‍നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍’ -സൈനിക മേധാവി മുഹന്ദ് അല്‍തമീമി വ്യക്തമാക്കി. മൂസിലില്‍ അഭിമുഖീകരിച്ചതില്‍വെച്ച് ഏറ്റവും കഠിനമായ പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. പോരാട്ടമുഖങ്ങളില്‍നിന്ന് പലായനം തുടരുകയാണ്. ചിലയിടങ്ങളില്‍ ഐ.എസ് സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് സൈന്യം മൂസിലിന്‍െറ ഉള്‍പ്രദേശങ്ങളിലേക്ക് കടന്നത്.

 

Tags:    
News Summary - mosul iraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.