ഇറാനെതിരെയുള്ള ഉപരോധങ്ങളുമായി ഇന്ത്യ സഹകരിച്ചതായി റിപ്പോര്‍ട്ട്


വാഷിങ്ടണ്‍: ഇറാന്‍ നടത്തുന്ന ആണവപരീക്ഷണങ്ങള്‍ക്കെതിരെ യു.എന്‍ ഉപരോധം നടപ്പാക്കാനുള്ള ബഹുമുഖ ശ്രമങ്ങളുമായി ഇന്ത്യ സഹകരിച്ചിരുന്നതായി റിപ്പോര്‍ട്ട്. യു.എസ് കോണ്‍ഗ്രസിന്‍െറ സ്വതന്ത്ര ഗവേഷണ സംഘമായ കോണ്‍ഗ്രഷനല്‍ റിസര്‍ച് സര്‍വിസിന്‍െറ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്.

തെഹ്റാനെതിരെ അന്താരാഷ്ട്ര പിന്തുണ നേടാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. 2010 മുതല്‍ ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഇന്ത്യ കുറച്ചുകൊണ്ടുവന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 മുതല്‍ 2016 വരെയുള്ള റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്വകാര്യ മേഖല ഇറാനെ സാമ്പത്തിക സുരക്ഷിതത്വം കുറഞ്ഞ ‘വിവാദ വിപണി’യായാണ് വിശേഷിപ്പിച്ചത്. 2011 മുതല്‍ ഇന്ത്യ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു

Tags:    
News Summary - issues in iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.