െബെറൂത്: സൗദി അറേബ്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ കടുത്ത വിമർശനമുയർത്തി ഇറാൻ. സന്ദർശനത്തിനിടെ വിവിധ മേഖലകളിലായി നിരവധി കരാറുകളിലെത്തിയ ട്രംപ് ആതിഥേയ രാജ്യത്തിെൻറ 48,000 കോടി ഡോളർ ഉൗറ്റിയെടുക്കാനാണോ അതല്ല, ഇറാനിൽ ഹസൻ റൂഹാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണോ എത്തിയതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് സരീഫ് ട്വിറ്ററിൽ ചോദിച്ചു.
വീണ്ടുമൊരു സെപ്റ്റംബർ ആക്രമണം എങ്ങനെ ഒഴിവാക്കാം എന്നതുകൂടി ചർച്ചയുടെ ഭാഗമാക്കണമെന്നും സരീഫ് പറഞ്ഞു. മുൻ പ്രസിഡൻറ് ബറാക് ഒബാമ ഇറാനുമായി കൂടുതൽ സൗഹൃദം പുലർത്തുകയും വർഷങ്ങളായി വഴിമുടങ്ങിയ ആണവ കരാറിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഇതിെൻറ മഷിയുണങ്ങുംമുേമ്പ പിൻഗാമി ട്രംപ് അധികാരത്തിലെത്തിയ ശേഷമുള്ള കന്നി വിദേശ സന്ദർശനമായി സൗദിയിലെത്തിയത് ഇറാൻ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
അതിനിടെ, മിസൈൽ പരീക്ഷണം ആവശ്യമെന്നു കണ്ടാൽ ഇനിയും തുടരുമെന്നും അതിന് യു.എൻ അനുമതി ആവശ്യമില്ലെന്നും ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.