ട്രംപി​െൻറ നീക്കത്തെ നേരിടും –റൂഹാനി

തെഹ്​റാൻ: യു.എസി​​​െൻറ ഏതു നീക്കത്തെയും നേരിടാൻ ഒരുക്കമാണെന്ന്​ ഇറാൻ പ്രസിഡൻറ്​ ഹസൻ റൂഹാനി ​പ്രതികരിച്ചു. ആണവ കരാറിൽനിന്ന്​ യു.എസ് പിന്മാറുകയാണെങ്കിൽ ചില പ്രശ്നങ്ങൾ നേരിടാൻ തയാറായിരിക്കണമെന്ന് റൂഹാനി രാജ്യത്തെ ജനങ്ങളോട് ആഹ്വാനംചെയ്തു. തെഹ്റാനിൽ നടന്ന പെട്രോളിയം കോൺഫറൻസിലാണ് ട്രംപി​​​െൻറ പേരെടുത്തു പറയാതെ, വരാനിരിക്കുന്ന സാഹചര്യത്തെക്കുറിച്ചു റൂഹാനി മുന്നറിയിപ്പു നൽകിയത്. ‘‘രണ്ടോ മൂന്നോ മാസത്തേക്കു നമുക്കു ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. പക്ഷേ, അതെല്ലാം കടന്നു നാം മുന്നോട്ടുപോകും. വിവിധ രാജ്യങ്ങളുമായി ക്രിയാത്മക ബന്ധമാണ് ഇറാൻ ആഗ്രഹിക്കുന്നത്. അത് ഇനിയും തുടരും’’ -റൂഹാനി വ്യക്തമാക്കി. രാജ്യത്തിനുനേരെ ഉപരോധമുണ്ടായാലും ഇല്ലെങ്കിലും സ്വന്തം കാലിൽ നിൽക്കുകയാണു വേണ്ടത്. അതു രാജ്യത്തി​​​െൻറ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും രാജ്യത്തോടുള്ള ടെലിവിഷൻ അഭിസംബോധനയിൽ നേരത്തേ റൂഹാനി വ്യക്തമാക്കിയിരുന്നു.
 

ട്രംപി​​​െൻറ തീരുമാനം നേരിടുമെന്ന്​ ഇറാൻ വൈസ് പ്രസിഡൻറ്​ ഇഷാഖ് ജഹാംഗിരിയും വ്യക്തമാക്കി. യു.എസ് കരാറിൽനിന്നു പിന്മാറിയാലും രാജ്യത്തി​​​െൻറ സമ്പദ്‌വ്യവസ്ഥക്ക്​ ഒന്നും സംഭവിക്കില്ലെന്ന് ഇറാൻ സെൻട്രൽ ബാങ്ക് തലവൻ വാലിയോല്ലാ സെയ്ഫ് പറഞ്ഞു. 2015ലാണ്​ യു.എസ്​, ബ്രിട്ടൻ, ഫ്രാൻസ്​, റഷ്യ, ജർമനി, ചൈന, യൂറോപ്യൻ യൂനിയൻ എന്നീ വൻശക്തികൾ ഇറാനുമായി ആണവ കരാർ ഒപ്പുവെച്ചത്​.  ആണവായുധങ്ങളുടെ ഉൽപാദനത്തിനാവശ്യമായ യുറേനിയം സമ്പുഷ്​ടീകരണം അവസാനിപ്പിക്കുന്നതിനു പകരമായി ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങൾ നീക്കുകയും ചെയ്​തു. എന്നാൽ, ഒബാമ ഭരണകൂടം കൊണ്ടുവന്ന കരാർ വൻ അബദ്ധമാണെന്നായിരുന്നു ട്രംപി​​​െൻറ പ്രതികരണം. 

ഇറാനുമായുള്ള ആണവ കരാർ റദ്ദാക്കുമെന്നത്​ ​ട്രംപി​​​െൻറ തെരഞ്ഞെടുപ്പ്​ വാഗ്​ദാനങ്ങളിലൊന്നു കൂടിയാണ്​. ആണവ കരാർ ബാലിസ്​റ്റിക് മിസൈൽ നിർമാണത്തിനുൾപ്പെടെ ഇറാനു മേൽ പൂർണ നിയന്ത്രണം കൊണ്ടുവരുന്നില്ലെന്നായിരുന്നു പരാതി. സിറിയയിലെയും യമനിലെയും ഇടപെടലിൽനിന്ന് ഇറാനെ തടയുന്ന ഒന്നും കരാറിൽ ഇല്ല. കരാറിൽ ഭേദഗതി വരുത്തി, ആണവായുധങ്ങളുടെ നിർമാണത്തിൽ ഇറാന് ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.

Tags:    
News Summary - Iran president Hassan Rouhani warns of 'problems' as Donald Trump decision looms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.