ഹോങ്കോങ്: ചീഫ് എക്സിക്യൂട്ടിവിന്റെ രാജിയാവശ്യപ്പെട്ട് ഹോങ്കോങ്ങിൽ വീണ്ടും പ്രക്ഷോഭം. കുറ്റവാളികളെ കൈമാറൽ ബില്ലിന് നേതൃത്വം നൽകിയ ചീഫ് എക്സിക്യൂട്ടിവ് കാരീ ലാമിന് പദവിയിൽ തുടരാൻ അർഹതയില്ലെന്നാണ് പ്രക്ഷോഭകരുടെ വാദം. പ്രതിഷേധങ്ങൾക്കുശേഷം ബില്ല് അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിരുന്നു. ബില്ല് പിൻവലിക്കുമെന്ന സൂചനയും ലാം നൽകി. കുറ്റവാളികളെ വിചാരണക്കായി ചൈനക്കു കൈമാറുന്ന ബില്ല് നിയമമാക്കാനുള്ള ശ്രമങ്ങളാണ് പ്രക്ഷോഭകർ തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.