അഫ്ഗാനിൽ ഡ്രോൺ ആക്രമണം; നാല് താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു

ഫറാഹ്: അഫ്ഗാനിസ്താനിൽ വിദേശസേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ ഫറാഹ് പ്രവിശ്യയിലെ വിവിധ ഇടങ്ങളിലാണ് പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് സംയുക്തസേന ആക്രമണം നടത്തിയത്.

300റോളം കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തിയിട്ടുള്ള മുല്ല ബാരി ജാനാണ് കൊല്ലപ്പെട്ടവരിൽ പ്രധാനി. കൂടാതെ, മുല്ല ഹൻസല, മുല്ല മുഖ് ലിസ്, മുല്ല അബ്ദുൽ സലാം എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഫറാഹ് ഗവർണർ അബ്ദുൽ ബാസിർ സാലൻഗി വ്യക്തമാക്കി.

മൂന്നു വ്യത്യസ്ത ഡ്രോൺ ആക്രമണത്തിൽ ഈയാഴ്ച 30 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, വിദേശസേനയുടെ ആക്രമണം താലിബാൻ സ്ഥിരീകരിച്ചിട്ടില്ല.

വ്യാഴാഴ്ച മറൂഫ് ജില്ലയിലെ കാൻഡഹാർ പ്രവിശ്യയിൽ നടന്ന വ്യോമാക്രമണത്തിൽ നാലു സിവിലിയന്മാർ കൊല്ലപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Drone strikes kill 4 Talibans in Afghanistan -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.