ആസ്​ട്രേലിയൻ മന്ത്രി യു.എസി​െൻറ കളിപ്പാവ -ചൈന

ബീ​ജിങ്​: കോവിഡ്​ വിഷയത്തിൽ ചൈനയും മറ്റുരാജ്യങ്ങളും തമ്മിൽ വാക്​പോര്​ മുറുകുന്നു. വൈറസി​​െൻറ പ്രഭവകേന്ദ് രത്തെ കുറിച്ച്​ സുതാര്യമായ വിവരങ്ങൾ നൽകണമെന്ന്​ ആസ്​ട്രേലിയൻ ആഭ്യന്തര മന്ത്രി പീറ്റർ ഡട്ട​ൻ ആവശ്യപ്പെട്ടതാ ണ്​ ചൈനയെ ചൊടിപ്പിച്ചത്​. യു.എസും ഇതേ ആവശ്യം പലതവണ ഉന്നയിച്ചിരുന്നു.

​വൈറസി​​െൻറ പ്രഭവകേന്ദ്രം വൂഹാനിലെ വൈറോളജി ലാബ്​ ആണോ എന്നതിൽ യു.എസ്​ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്​. ആസ്​ട്രേലിയൻ മന്ത്രി യു.എസി​​െൻറ കളിപ്പാവയാണെന്നായിരുന്നു ചൈനയുടെ മറുപടി. ഡട്ടനും കോവിഡ്​ ബാധിച്ചിരുന്നു. ആസ്​ട്രേലിയൻ വിദേശകാര്യമന്ത്രി മരിസ്​ പെയ്​നെയും വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്​.

കോവിഡ്​ ലോകം മുഴുവൻ പരത്തിയെന്നാരോപിച്ച്​ യു.എസ്​ സംസ്​ഥാനമായ മിസൂരി ചൈനീസ്​ ഭരണകൂടത്തിനെതിരെയും കമ്മ്യൂണിസ്​റ്റ്​ പാർട്ടിക്കെതിരെയും പരാതി നൽകി. കോവിഡ്​ വരുത്തിവെച്ച മനുഷ്യഹാനിക്കും സാമ്പത്തികതകർച്ചക്കും നഷ്​ടപരിഹാരം ആവശ്യപ്പെട്ടാണ്​ പരാതി. രോഗബാധയെ കുറിച്ച്​ വിവരം ലഭിച്ചിട്ടും നടപടിയെടുക്കാതെ മനപ്പൂർവം മറ്റ്​ രാജ്യങ്ങളിലേക്ക്​ കൂടി പകർത്തിയത്​ നീതീകരിക്കാനാവില്ലെന്നും അതിന്​ ചൈന മറുപടി പറയേണ്ടിവരുമെന്നും മിസൂരി അറ്റോണി ജനറൽ എറിക്​ ഷമ്മിറ്റ്​ വ്യക്​തമാക്കി. ചൈനീസ്​ ഭരണകൂടത്തിനെതിരെ പരാതി നൽകുന്ന ആദ്യ യു.എസ്​ സംസ്​ഥാനമാണ്​ മിസൂരി.

Tags:    
News Summary - China official calls Australian minister a 'US puppet' - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.