ബാള്‍ഫര്‍ പ്രഖ്യാപനത്തിന് 99 വര്‍ഷം

ഗസ്സ: ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ വാഗ്ദാനം ചെയ്ത ബാള്‍ഫര്‍ പ്രഖ്യാപനത്തിന് 99 വയസ്സ് തികയുന്നു. 1917 നവംബര്‍ രണ്ടിനാണ് സയണിസ്റ്റ് ഫെഡറേഷന്‍ ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ തലവനായ ലോര്‍ഡ് റോത്സ് ചൈല്‍ഡിന് ജൂതരാഷ്ട്രമുണ്ടാക്കാന്‍  എല്ലാ സഹായവും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആര്‍തര്‍ ജെയിംസ് ബാള്‍ഫര്‍ കത്തെഴുതുന്നത്. ഈ കത്താണ് പിന്നീട് ബാള്‍ഫര്‍ പ്രഖ്യാപനം എന്നറിയപ്പെട്ടത്.

‘‘ജൂത ജനവിഭാഗത്തിന് ഒരു രാഷ്ട്രമുണ്ടാക്കാനുള്ള ആശയത്തെ ബ്രിട്ടീഷ് ഭരണകൂടം അനുകൂലമായി സമീപിക്കുന്നു. ഈ ലക്ഷ്യം നിറവേറ്റാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തും. ഫലസ്തീനിലെ ജൂതരല്ലാത്ത സമുദായങ്ങളുടെ പൗരാവകാശങ്ങളും, മതപരമായ അവകാശങ്ങളും ഇതിലൂടെ ഹനിക്കുകയില്ല’’ എന്നായിരുന്നു കത്തിലെ വരികള്‍.

കത്ത് പ്രസിദ്ധീകൃതമായി അധികം കഴിയും മുമ്പേ, തുര്‍ക്കിയില്‍ ഖിലാഫത്ത് തകരുകയും ഫലസ്തീന്‍ ബ്രിട്ടന്‍െറ അധീനതയിലാവുകയും ചെയ്തു.
ബാള്‍ഫര്‍ പ്രഖ്യാപനം നൂറാം വര്‍ഷത്തിലേക്ക് കടക്കവേ, ബ്രിട്ടന്‍ മാപ്പുപറയണമെന്ന് ബ്രിട്ടനിലെ ഫലസ്തീന്‍ പൗരാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് ഇവര്‍ ഒപ്പുശേഖരണം തുടങ്ങിയിട്ടുണ്ട്. ഒരു ലക്ഷമാളുകള്‍ ഒപ്പുവെച്ചാല്‍ ആവശ്യം പരിഗണിക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് നിര്‍ബന്ധിതരാവും.

Tags:    
News Summary - balfour announcements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.