നേപ്പാളിലെ ദൊലാഖയിൽ ഭൂചലനം

കാഠ്മണ്ഡു: നേപ്പാളിലെ ദൊലാഖ ജില്ലയിൽ ഭൂചലനം. രാവിലെ 8.36ന് റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നേപ്പാളിലെ ഗിരിക്ക് സമീപമുള്ള ദൊലാഖയിൽ ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രം. 

നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ഭൂചനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. 

2015 ഏപ്രിൽ 25ന് നിരവധി പേരുടെ മരണത്തിനും കനത്ത നാശനഷ്ടത്തിനും വഴിവെച്ച ശക്തമായ ഭൂചലനത്തിന് ശേഷം നിരവധി തുടർ ചലനങ്ങളാണ് നേപ്പാളിൽ ഉണ്ടാകുന്നത്. 2015ലെ ശക്തിയേറിയ ഭൂചലനത്തിൽ 9000 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 22000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 


 

Tags:    
News Summary - 5.2 magnitude Earth Quake in Nepal -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.