ആര്‍.എസ്.എസിന് എതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യു.എസ് സമിതി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന് ആ​ർ.​എ​സ്.​എ​സ് വി​ഘാ​തം സൃ​ഷ്‍ടി​ക്കു​ന്നു​വെ​ന്നും സം​ഘ​ട​ന​ക്കെ​തി​രെ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും, അ​മേ​രി​ക്ക​യി​ലെ അ​ന്താ​രാ​ഷ്‍ട്ര മ​ത​സ്വാ​ത​ന്ത്ര്യ ക​മീ​ഷ​ൻ (യു.​എ​സ്.​സി.​ഐ.​ആ​ർ.​എ​ഫ്). ഉ​ത്ക​ണ്ഠ ഉ​ള​വാ​ക്കു​ന്ന രാ​ജ്യ​മെ​ന്ന് ഇ​ന്ത്യ​യെ വി​ശേ​ഷി​പ്പി​ച്ച ക​മീ​ഷ​ൻ, ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ റി​സ​ർ​ച് ആ​ൻ​ഡ് അ​നാ​ലി​സി​സ് വി​ങ്ങി​നും (റോ) ​ഉ​പ​രോ​ധം വേ​ണ​മെ​ന്നാ​ണ് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​മാ​യി ന​ട​ത്തു​ന്ന ആ​യു​ധ വി​ൽ​പ​ന​യും വ്യാ​പാ​ര ന​യ​ങ്ങ​ളും മ​ത​സ്വാ​ത​ന്ത്ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വേ​ണ​മെ​ന്ന നി​ർ​ദേ​ശ​വും ക​മീ​ഷ​ന്റെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഇ​ന്ത്യ​യി​ലെ മ​ത​സ്വാ​ത​ന്ത്ര്യം നി​ര​ന്ത​രം മോ​ശ​മാ​യി വ​രു​ക​യാ​ണെ​ന്നും, ഇ​ന്ത്യ​യി​ലെ ഭ​ര​ണ​കൂ​ടം ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഉ​ന്നം വെ​ക്കു​ക​യും ആ​രാ​ധ​നാ​സ്ഥ​ല​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ആ​രോ​പി​ക്കു​ന്നു. 

Tags:    
News Summary - US committee calls for sanctions against RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.