ലബനാനിൽ ഇസ്രായേൽ കരയാക്രമണം

ബൈ​റൂ​ത്: തെ​ക്ക​ൻ ല​ബ​നാ​നി​ൽ ക​ര​സേ​നാ നീ​ക്ക​വു​മാ​യി ഇ​സ്രാ​യേ​ൽ. തെ​ക്ക​ൻ ല​ബ​നാ​ന്റെ പ്ര​വേ​ശ​ന​ക​വാ​ട​മാ​യി ക​രു​തു​ന്ന ഖി​യാം ടൗ​ണി​ലാ​ണ് വ്യോ​മാ​ക്ര​മ​ണ​ത്തി​ന്റെ അ​ക​മ്പ​ടി​യി​ൽ ക​ര​സേ​ന ഇ​റ​ങ്ങി​യ​ത്. അ​തി​ർ​ത്തി​യി​ൽ​നി​ന്നും ലി​റ്റ​നി പു​ഴ​യി​ൽ​നി​ന്നും കി​ലോ​മീ​റ്റ​റു​ക​ൾ മാ​ത്രം അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന ഖി​യാം ഹി​സ്ബു​ല്ല ശ​ക്തി​കേ​ന്ദ്ര​മാ​ണ്. ഇ​വി​ടെ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന​താ​യി അ​ൽ​ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ്ര​ദേ​ശം ഇ​സ്രാ​യേ​ൽ പി​ടി​ച്ച​ട​ക്കു​ന്ന​ത് ഹി​സ്ബു​ല്ല​ക്ക് ആ​യു​ധ​ങ്ങ​ള​ട​ക്കം എ​ത്തി​ക്കു​ന്ന​തി​ന് പ്ര​യാ​സം സൃ​ഷ്ടി​ക്കു​മെ​ന്ന​തി​നാ​ൽ നി​ല​നി​ർ​ത്താ​ൻ ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ൽ​പ് ന​ട​ക്കു​മെ​ന്നു​റ​പ്പാ​ണ്. ഇ​വി​ടെ, ഇ​സ്രാ​യേ​ൽ കു​ടി​യി​റ​ക്ക​ൽ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് എ​ട്ടു​ല​ക്ഷ​ത്തോ​ളം താ​മ​സ​ക്കാ​ർ നാ​ടു​വി​ട്ടു​പോ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രു​ന്നു. തെ​ക്ക​ൻ ല​ബ​നാ​നി​ൽ ഖി​യാ​മി​ന് പു​റ​മെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ബൈ​റൂ​ത് അ​ട​ക്കം നി​ര​വ​ധി പ​ട്ട​ണ​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ കു​ടി​യി​റ​ക്ക​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ല​ബ​നാ​നി​ൽ യാ​തി​ർ, ബു​ർ​ജ് ഖ​ല​വി​യ, സു​ൽ​ത്താ​നി​യ, ശ​ഖ്റ, ബ​നൂ ഹ​യ്യാ​ൻ, ഖ​ൻ​ത​റ, അ​സ്സ​വാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​വും ന​ട​ത്തി. ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് 107 കു​ട്ടി​ക​ളും 66 സ്​​ത്രീ​ക​ളു​മ​ട​ക്കം 850ലേ​റെ പേ​ർ​ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​സ്രാ​യേ​ലി​ലും പ​ശ്ചി​മേ​ഷ്യ​യി​ലെ യു.​എ​സ് താ​വ​ള​ങ്ങ​ളി​ലും ഇ​റാ​നും ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്.

ഇ​സ്രാ​യേ​ലി​ൽ ഉ​സ്ദൂ​ദി​ന് സ​മീ​പം ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. സെ​ൻ​ട്ര​ൽ ഇ​സ്രാ​യേ​ലി​ലും ഇ​റാ​ൻ മി​സൈ​ൽ പ​തി​ച്ച് വ്യാ​പ​ക നാ​ശ​മു​ണ്ട്.

Tags:    
News Summary - Israeli ground attack in Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.