ഹുർമുസിലേക്ക് കടക്കാൻ കാത്തിരിക്കുന്ന കപ്പലുകൾ

ട്രംപിന് കൈവിടുന്നു? സ​ഹാ​യ​ത്തി​നി​ല്ലെ​ന്ന് നാ​റ്റോ​യും ചൈ​ന​യും അ​റി​യി​ച്ച​തോ​ടെ ഹു​ർ​മു​സ് തു​റ​ക്ക​ലും വൈ​കും


ല​ണ്ട​ൻ: ഫെ​​ബ്രു​വ​രി അ​വ​സാ​ന​ത്തി​ൽ ലോ​ക​ത്തെ ഞെ​ട്ടി​ച്ച് യു.​എ​സും അ​മേ​രി​ക്ക​യും ചേ​ർ​ന്ന് ന​ട​ത്തി​യ വ​ൻ​ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ൻ പ​ര​മോ​ന്ന​ത ആ​ത്മീ​യ നേ​താ​വ് അ​ലി ഖാം​ന​ഈ വ​ധി​ക്ക​പ്പെ​ട്ട​പ്പോ​ൾ ട്രം​പി​ന്റെ ലീ​ലാ​വി​ലാ​സ​ങ്ങ​ളെ എ​ങ്ങ​നെ പി​ന്തു​ണ​ക്കാ​തി​രി​ക്കും എ​ന്ന ആ​ധി​യി​ലാ​യി​രു​ന്നു ലോ​കം. അ​ത്ര​ക്ക് ക​ണി​ശ​ത​യോ​ടെ​യാ​യി​രു​ന്നു ഇ​റാ​നെ സ്ത​ബ്ധ​മാ​ക്കി പു​ല​ർ​ച്ചെ ന​ട​ന്ന ആ​ക്ര​മ​ണം. ഇ​റാ​ൻ എ​ന്ന സ്വ​ത​ന്ത്ര രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന് പു​ല്ലു​വി​ല ക​ൽ​പി​ച്ച് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ അ​ത്യ​പൂ​ർ​വ​മാ​യി ചി​ല​ർ ശ​ബ്ദി​ച്ച​തൊ​ഴി​ച്ചാ​ൽ ഒ​ന്ന് വാ​തു​റ​ക്കാ​ൻ പോ​ലും രാ​ഷ്ട്ര​ങ്ങ​ളോ സം​ഘ​ട​ന​​ക​ളോ ഉ​ണ്ടാ​യി​ല്ല, ലോ​ക സ​മാ​ധാ​ന​ത്തി​നാ​യി സ്ഥാ​പി​ച്ച​വ പോ​ലും. അ​തു​ക​ഴി​ഞ്ഞ് ഇ​റാ​നി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കേ​ന്ദ്ര​ങ്ങ​ളി​ൽ പി​ന്നെ​യും ക​ന​ത്ത ബോം​ബി​ങ് ന​ട​ന്നു.

എ​ല്ലാം ട്രം​പ് തീ​രു​മാ​നി​ക്കും​പോ​ലെ​യെ​ന്നാ​യി​രു​ന്നു കാ​ര്യ​ങ്ങ​ൾ. എ​ന്നാ​ലി​ന്ന് ട്രം​പി​നും ഇ​സ്രാ​യേ​ലി​നും കാ​ര്യ​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച​പോ​ലെ മു​ന്നോ​ട്ടു​പോ​കു​ന്നി​ല്ലെ​ന്നാ​ണ് പു​തു​വി​ശേ​ഷ​ങ്ങ​ൾ. വ്യാ​പ​ക നാ​ശം വി​ത​ച്ച് ബോം​ബി​ങ്ങും കൂ​ടു​ത​ൽ മേ​ഖ​ല​ക​ൾ പി​ടി​ച്ച് ക​ര​സേ​നാ നീ​ക്ക​വും തു​ട​രു​മ്പോ​ഴും ഭീ​തി നി​ഴ​ലി​ക്കു​ന്ന​താ​ണ് പു​തി​യ പ്ര​തി​ക​ര​ണ​ങ്ങ​ള​ത്ര​യും. ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു കൊ​ല്ല​പ്പെ​ട്ടെ​ന്ന അ​ഭ്യൂ​ഹം പോ​​ലും ദി​വ​സ​ങ്ങ​ളാ​യി സ​ജീ​വ​മാ​ണ്. ‘‘യു​ദ്ധാ​വ​സാ​നം ഇ​നി ഞ​ങ്ങ​ളു​ടെ ക​ര​ങ്ങ​ളി​ലാ​ണ്’’ എ​ന്ന് ഇ​റാ​ൻ റ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ഹ്സി​ൻ റി​സാ​ഇ ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ പ്ര​സ്താ​വ​ന വെ​റു​തെ പ​റ​ഞ്ഞു​പോ​കു​ന്ന​ത​ല്ലെ​ന്ന് സാ​രം. പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ ഇ​നി​യും വേ​ണ്ട​ത്ര നാ​ശ​മു​ണ്ടാ​ക്കു​ന്ന​തി​ൽ വി​ജ​യം ക​ണ്ടി​ട്ടി​ല്ലെ​ങ്കി​ലും ആ​ഗോ​ള സാ​മ്പ​ത്തി​ക രം​ഗം ഒ​ന്നാ​കെ മു​ൾ​മു​ന​യി​ലാ​ണി​പ്പോ​ൾ.

ഹു​ർ​മു​സ് ഇ​ട​നാ​ഴി വ​ഴി​യു​ള്ള ച​ര​ക്കു​ക​ട​ത്ത് സ​മ്പൂ​ർ​ണ​മാ​യി നി​ല​ച്ചി​ട്ട് ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി. അ​ത്യ​പൂ​ർ​വ​മാ​യി ഒ​ന്നോ ര​ണ്ടോ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ക​ട​ന്ന​തൊ​ഴി​ച്ചാ​ൽ കാ​ര്യ​മാ​യ സ​ഞ്ചാ​ര​മി​ല്ലാ​തെ ഹു​ർ​മു​സ് അ​ട​ഞ്ഞു​കി​ട​ക്കു​ന്നു. ആ​ഗോ​ള എ​ണ്ണ​യു​ടെ​യും പ്ര​കൃ​തി​വാ​ത​ക​ത്തി​ന്റെ​യും 20 ശ​ത​മാ​ന​മോ അ​തി​ൽ കൂ​ടു​ത​ലോ ക​ട​ന്നു​പോ​കു​ന്ന ഹു​ർ​മു​സ് വ​ഴി അ​ത്ര​യെ​ളു​പ്പം എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് ക​ട​ന്നു​പോ​കാ​നാ​കാ​​ത്ത സ്ഥി​തി​യാ​ണ്. ശ​ത്രു​രാ​ജ്യ​ങ്ങ​ളു​ടെ ക​പ്പ​ൽ മാ​ത്ര​മേ ല​ക്ഷ്യ​മി​ടൂ​വെ​ന്ന് ഇ​റാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും മി​ക്ക ക​പ്പ​ലു​ക​ളും അ​പ​ക​ടം മ​ണ​ത്ത് പു​റ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​ണ്. ആ​യി​ര​ത്തോ​ളം ക​പ്പ​ലു​ക​ളാ​ണ് ഹു​ർ​മു​സ് അ​ട​ഞ്ഞ് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. അ​ത​ത് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് പു​റ​പ്പെ​ടാ​നാ​കാ​ത്ത​വ നൂ​റു​ക​ണ​ക്കി​ന് വേ​റെ​യും.

ഇ​റാ​ൻ എ​ണ്ണ​യു​ടെ പ്ര​ധാ​ന ടെ​ർ​മി​ന​ലാ​യ ഖാ​ർ​ഗ് ദ്വീ​പി​ൽ ക​ഴി​ഞ്ഞ ദി​വ​സം യു.​എ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണ് ഇ​റാ​നെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ച്ച​ത്. ഇ​വി​ടെ എ​ണ്ണ ക​യ​റ്റു​മ​തി സം​വി​ധാ​ന​ങ്ങ​ൾ നാ​മാ​വ​ശേ​ഷ​മാ​ക്കി​യ​താ​യി ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഖാ​ർ​ഗ് ദ്വീ​പ് ത​ന്നെ പി​ടി​ച്ച​ട​ക്കാ​ൻ യു.​എ​സ് ല​ക്ഷ്യ​മി​ടു​ന്ന​താ​യും വാ​ർ​ത്ത വ​ന്നു. ഇ​തി​നാ​യി 2,500 മ​റീ​നു​ക​ളെ ഹു​ർ​മു​സി​ലേ​ക്ക് അ​യ​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ത​ത്കാ​ലം പ​ദ്ധ​തി വേ​ണ്ടെ​ന്നു​വെ​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ആ ​നീ​ക്കം ഇ​ല്ലെ​ന്നാ​ണ് യു.​എ​സ് സ്ഥി​രീ​ക​ര​ണം.

ഒ​ടു​വി​ൽ ഹു​ർ​മു​സ് മു​ട​ങ്ങി ആ​ഗോ​ള എ​ണ്ണ വി​പ​ണി​ക്ക് തീ​പി​ടി​ച്ച​തോ​ടെ​യാ​ണ് ലോ​കം മൊ​ത്ത​ത്തി​ൽ ട്രം​പി​നെ​തി​രെ​യാ​ണി​പ്പോ​ൾ. ഹു​ർ​മു​സ് സം​ര​ക്ഷി​ക്കാ​ൻ നാ​റ്റോ​യും ചൈ​ന​യു​മ​ട​ക്കം രാ​ജ്യ​ങ്ങ​ൾ യു​ദ്ധ​ക്ക​പ്പ​ലു​ക​ള​യ​ക്ക​ണ​മെ​ന്ന ട്രം​പി​ന്റെ ആ​വ​ശ്യ​വും ഭീ​ഷ​ണി​യും ​വി​ല​പ്പോ​യ​തേ​യി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ഹു​ർ​മു​സ് ക​ട​ന്ന 70 ശ​ത​മാ​നം എ​ണ്ണ​യും ചൈ​ന, ഇ​ന്ത്യ, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് പോ​യ​തെ​ന്ന് യു.​എ​സ് ഊ​ർ​ജ വ​കു​പ്പ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. എ​ന്നി​ട്ട് പോ​ലും ആ​ദ്യം യു​ദ്ധം നി​ർ​ത്തൂ, എ​ന്നി​ട്ട് സ​ഹ​ക​ര​ണ​മാ​കാ​മെ​ന്നാ​യി​രു​ന്നു ചൈ​ന​യു​ടെ പ്ര​തി​ക​ര​ണം. ഇ​ന്ത്യ​യും യു​ദ്ധ​ക്ക​പ്പ​ൽ അ​യ​ക്കാ​നി​ല്ലെ​ന്ന് അ​റി​യി​ച്ചു​ക​ഴി​ഞ്ഞു. എ​ണ്ണ​വി​ല തി​ങ്ക​ളാ​ഴ്ച ബാ​ര​ലി​ന് 104 ഡോ​ള​റി​ന് മു​ക​ളി​ലാ​ണ്. അ​ത് ഇ​നി​യും ഉ​യ​ർ​ന്നാ​ൽ, കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​ലാ​കും. എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ മാ​ത്ര​മ​ല്ല, യു​ദ്ധ​ക്ക​പ്പ​ലു​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന​താ​ണ് രാ​ഷ്ട്ര​ങ്ങ​ളെ പി​ന്തി​രി​പ്പി​ക്കു​ന്ന​ത്. ഒ​റ്റ മി​സൈ​ൽ പ​തി​ച്ചാ​ൽ ക​പ്പ​ൽ ര​ക്ഷ​പ്പെ​ടു​ത്ത​ൽ എ​ളു​പ്പ​മാ​കി​ല്ല. എ​ന്നു​വെ​ച്ചാ​ൽ, ഹു​ർ​മു​സ് തു​റ​ക്ക​ണോ വേ​ണ്ട​യോ എ​ന്ന തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് തെ​ഹ്റാ​നി​ലാ​ണ്. നി​ല​വി​ലെ ഇ​റാ​ൻ നേ​തൃ​ത്വം അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സാ​ധ്യ​ത തീ​രെ കു​റ​വും.

ഇ​റാ​നി​ൽ ഭ​ര​ണ​മാ​റ്റം പ​റ​ഞ്ഞാ​ണ് തു​ട​ക്ക​ത്തി​ൽ യു.​എ​സും ഇ​സ്രാ​യേ​ലും ആ​ക്ര​മ​ണം തു​ട​ർ​ന്ന​ത്. അ​തി​നാ​യി കു​ർ​ദു​ക​ളെ ഇ​റ​ക്കി ആ​യു​ധ​മ​ണി​യി​ക്ക​ലും ദി​വ​സ​ങ്ങ​ൾ മാ​ത്രം തു​ട​ർ​ന്ന നാ​ട​കം. എ​ന്നാ​ൽ, ആ ​രാ​ജ്യ​ത്തി​ന്റെ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക ഘ​ട​ന ഇ​ത്ത​രം അ​ധി​കാ​ര മാ​റ്റ​ത്തെ ഒ​രു നി​ല​ക്കും സ​ഹാ​യി​ക്കി​ല്ലെ​ന്ന തി​രി​ച്ച​റി​വ് വ​ന്ന​തോ​ടെ ഇ​പ്പോ​ൾ പ​ഹ്‍ല​വി​മാ​രെ അ​വ​രോ​ധി​ക്കു​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ തീ​രെ കു​റ​വ്.

ല​ബ​നാ​നി​ൽ ഹി​സ്ബു​ല്ല​യെ ഇ​ല്ലാ​താ​ക്കാ​മെ​ന്ന ഇ​സ്രാ​യേ​ലി​ന്റെ മോ​ഹം പോ​ലും എ​ളു​പ്പം ന​ട​ക്കി​ല്ലെ​ന്ന് ഏ​റ്റ​വു​മൊ​ടു​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു.

Tags:    
News Summary - Giving up on Trump? Opening of Hormuz to be delayed as NATO and China say they won't help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.