കോവിഡ്​ -19; വ്യാജസന്ദേശം വിശ്വസിച്ച്​ ആൽക്കഹോൾ കഴിച്ച 27 പേർ ഇറാനിൽ മരിച്ചു

റോം: വ്യാജവാർത്തകളിൽ വി​ശ്വസിച്ച്​ ​െകാറോണ ​ൈവറസിനെ പ്രതിരോധിക്കാൻ ആൽക്കഹോൾ കഴിച്ച 27 പേർ മരിച്ചു. 218ഓളം പ േർ ചികിത്സയിലാണ്. ഒരാളുടെ കാഴ്​ച നഷ്​ടപ്പെട്ടിട്ടുണ്ട്​. ചിലരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായും ആശുപത ്രി അധികൃതർ അറിയിച്ചു.

ഇറാനിലെ ഖുസെസ്​താൻ, അൽബോർസ്​ പ്രവിശ്യകളിലാണ്​ സംഭവം. ഖുസെസ്​താൻ പ്രവിശ്യയിൽ ഇതുവരെ 73 പേർക്കാണ്​ കൊറോണ ബാധ റിപ്പോർട്ട്​ ചെയ്​തത്​.

ആൽക്കഹോൾ കഴിച്ചാൽ കൊറോണ വൈറസിനെ പ്രതിരോധിക്കാം എന്ന വ്യാജസന്ദേശം ശ്രദ്ധയിൽപ്പെട്ട ഇവർ ആൽക്കഹോൾ കഴിക്കുകയായിരുന്നുവെന്ന്​ ഒരു വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു. അണുനാശിനിയായി ഉപയോഗിക്കുന്ന ആൽക്കഹോളാണ്​ ഇവർ കഴിച്ചത്​.

രാജ്യം മുഴുവൻ ​െകാറോണ പടർന്നുപിടിച്ചതോടെ ആൽക്കഹോൾ കഴിച്ചാൽ കൊറോണ പിടിപെടില്ല എന്നതുൾപ്പെടെ അഭ്യൂഹങ്ങളും വ്യാജപ്രചരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വൻതോതിൽ പ്രചരിക്കുന്നുണ്ട്​.

LATEST VIDEO

Full View
Tags:    
News Summary - 27 killed by alcohol poisoning in Iran trying to protect themselves from coronavirus -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.