ഫല്ലൂജ തിരിച്ചുപിടിക്കാന്‍ ഇറാഖി സൈന്യമൊരുങ്ങി

ബഗ്ദാദ്: വടക്കന്‍ ഇറാഖില്‍ ഐ.എസിന്‍െറ നിയന്ത്രണത്തിലുള്ള ഫല്ലൂജ നഗരം തിരിച്ചുപിടിക്കാന്‍ സൈന്യമൊരുങ്ങിയതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. നഗരത്തിനു ചുറ്റും സൈന്യം തമ്പടിച്ചുവെന്നും ഫല്ലൂജയുടെ വിമോചനം ഏതാനും ദിവസങ്ങള്‍ക്കകം  യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തില്‍ കഴിയുന്നവരോട് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, മേഖലയില്‍ തിങ്കളാഴ്ചതന്നെ കനത്ത ഷെല്ലാക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

2014ലാണ് ഫല്ലൂജ ഐ.എസിന്‍െറ നിയന്ത്രണത്തിലായത്. ഐ.എസ് പിടിച്ചെടുത്ത ഇറാഖിലെ ആദ്യ നഗരംകൂടിയാണിത്. വടക്കന്‍ ഇറാഖില്‍ ഐ.എസിന്‍െറ കീഴിലുള്ള രണ്ട് നഗരങ്ങളിലൊന്നാണിത്. വടക്കന്‍ ഇറാഖിനെ ബഗ്ദാദുമായി ബന്ധിപ്പിക്കുന്ന ഈ തന്ത്രപ്രധാന മേഖല തിരിച്ചുപിടിക്കാന്‍ 20,000 സൈനികരെയാണ് ഇറാഖ് ഭരണകൂടം വിന്യസിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് വര്‍ഷമായി സായുധ സൈന്യത്തിന്‍െറ പിടിയിലുള്ള ഫല്ലൂജ തിരിച്ചുപിടിക്കല്‍ അത്ര എളുപ്പമാകില്ളെന്നും കടുത്ത പോരാട്ടം തന്നെ വേണ്ടിവരുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഡിസംബറില്‍, മറ്റൊരു നഗരമായ റമാദി സൈന്യം തിരിച്ചുപിടിച്ചിരുന്നു. അതിനിടെ, ഫല്ലൂജയിലെ 90,000ത്തോളം വരുന്ന ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.