ഇറാഖില്‍ ഐ.എസ് ചുരുങ്ങുന്നു; പകുതിയിലധികം മേഖലകളും നഷ്ടമായി

ബഗ്ദാദ്: ഇറാഖില്‍ ഐ.എസിന്‍െറ (ഇസ്ലാമിക് സ്റ്റേറ്റ്) നിയന്ത്രണത്തിലുണ്ടായിരുന്ന മേഖലകളില്‍ പകുതിയിലധികവും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈന്യത്തിന്‍െറ പിന്തുണയോടെ വടക്കന്‍ ഇറാഖില്‍ സൈന്യം റെയ്ഡ് ശക്തമാക്കിയതോടെയാണ് ഐ.എസിന്‍െറ ശക്തി ക്ഷയിച്ചുതുടങ്ങിയതെന്ന് കുര്‍ദ് ഭരണകൂട വൃത്തങ്ങള്‍ പറഞ്ഞു. 2014 അവസാനം ഇറാഖിന്‍െറ തന്ത്രപ്രധാന ഭാഗങ്ങള്‍ പിടിച്ചടക്കിയ ഐ.എസ്  ഇപ്പോള്‍ മൂസില്‍ അടക്കം ഏതാനും മേഖലകളില്‍ ഒതുങ്ങിയെന്നും അവരുടെ പതനം ആസന്നമാണെന്നും കുര്‍ദ് സ്വയം ഭരണകൂടം അറിയിച്ചു.

മൂസില്‍, സലാഹുദ്ദീന്‍, അന്‍ബാര്‍ തുടങ്ങിയ പ്രവിശ്യകള്‍ ഒരേ സമയത്ത് ഐ.എസിന്‍െറ നിയന്ത്രണത്തിലായിരുന്നു. വടക്കന്‍ ഇറാഖിലെ തന്ത്രപ്രധാന മേഖലകള്‍ കൈയടിക്കയ ഐ.എസ് തലസ്ഥാനമായ ബഗ്ദാദ് ലക്ഷ്യമിട്ട് നീക്കം നടത്താനിരിക്കെയാണ് യു.എസ് വ്യോമാക്രമണത്തിന്‍െറ അകമ്പടിയോടെ ഇറാഖി സൈന്യം പ്രത്യാക്രമണം ആരംഭിച്ചത്. രണ്ടു വര്‍ഷത്തിനിടെ ഐ.എസിന്‍െറ 20,000ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഐ.എസ് സൈന്യത്തില്‍ അവശേഷിക്കുന്നത് 15,000ത്തില്‍ താഴെ പേര്‍ മാത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എണ്ണ നഗരങ്ങളില്‍ പലതും നഷ്ടപ്പെട്ടതോടെ, ഐ.എസിന്‍െറ സാമ്പത്തിക സ്രോതസ്സുകളും അടഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.