ഐ.എസിന്‍െറ സാമ്പത്തികാഭിവൃദ്ധി ക്ഷയിച്ചെന്ന്

ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റിന്‍െറ സാമ്പത്തികാഭിവൃദ്ധി നാള്‍ക്കുനാള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഐ.എസ് പിടിച്ചെടുത്ത എണ്ണഖനികളും നെല്‍പാടങ്ങളും വ്യോമാക്രമണ പരമ്പരകളില്‍ തകര്‍ന്നു തരിപ്പണമായി.
ഏതാണ്ട് 80 കോടി ഡോളര്‍ ഐ.എസിന്‍െറ കൈവശമുണ്ടെന്നായിരുന്നു ലോകശക്തികളുടെ കണ്ടത്തെല്‍. അതിനും ഇളക്കംതട്ടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഐ.എസ് എന്ന് ബ്രിട്ടനിലെ ഉന്നത ഉദ്യോഗസ്ഥന്‍ മാര്‍ഷല്‍ എഡ്വേഡ് സ്ട്രിങ്ങര്‍ പറഞ്ഞു.

തദ്ദേശവാസികളില്‍നിന്ന് പണം അപഹരിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവില്‍ സാമ്പത്തിക സ്രോതസ്സിന്‍െറ 40 ശതമാനം എണ്ണസമ്പുഷ്ട മേഖലയില്‍നിന്നും 40 ശതമാനം വിവിധ നികുതികള്‍ വഴിയും 20 ശതമാനം മറ്റ്  ഉറവിടങ്ങളില്‍നിന്നുമായിരുന്നു.
ഐ.എസിന്‍െറ എണ്ണമേഖലകള്‍ ലക്ഷ്യമിട്ട് 1216 തവണ വ്യോമാക്രമണങ്ങള്‍ നടന്നു. അതോടെ ഉല്‍പാദനം ഗണ്യമായി കുറയുകയും വരുമാനത്തില്‍ 10 ശതമാനത്തോളം ഇടിയുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.