ഹജ്ജ് തീര്‍ഥാടനത്തിനിടെ കാണാതായ ഇറാന്‍ നയതന്ത്ര പ്രതിനിധി മരിച്ച നിലയില്‍


തെഹ്റാന്‍:  ഹജ്ജ് തീര്‍ഥാടനത്തിനിടെ കാണാതായ ഇറാന്‍ നയതന്ത്രപ്രതിനിധി ഖസാന്‍ഫര്‍ റൊക്നബാദിയെ മരിച്ചനിലയില്‍ കണ്ടത്തെി. റൊക്നബാദിയെ സൗദി തട്ടിക്കൊണ്ടുപോയതാണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. ഡി.എന്‍.എ, വിരലടയാള പരിശോധനകള്‍ എന്നിവവഴിയാണ് മരണവിവരം സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ നാലിന് നടന്ന മിനാദുരന്തത്തില്‍ ഇറാനില്‍നിന്നുള്ള 465 തീര്‍ഥാടകരാണ് മരിച്ചത്.
സൗദിയുടെ കെടുകാര്യസ്ഥതയാണ് ദുരന്തത്തിനു പിന്നിലെന്നാരോപിച്ച് ഇറാന്‍ രംഗത്തുവന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.