സിറിയ: വിയനയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുക്കുമെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


ബൈറൂത്: സിറിയയില്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് വിയനയില്‍ ഈയാഴ്ച അവസാനം നടക്കുന്ന ഉന്നതതല ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുക്കുമെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹി വ്യക്തമാക്കി. ലബനാനിലെ അല്‍ മയാദീന്‍ ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിയനയില്‍ നേരത്തേ നടന്ന ചര്‍ച്ച കാര്യമായ തീരുമാനങ്ങളാവാതെ പിരിഞ്ഞിരുന്നു. ആ ചര്‍ച്ചയിലും ഇറാന്‍ പങ്കെടുത്തിരുന്നു. ലബനാനില്‍ ഒൗദ്യോഗിക സന്ദര്‍ശനത്തിനത്തെിയതായിരുന്നു അബ്ദുല്ലാഹി. ഇറാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് നേരത്തേ അറിയിച്ച ആത്മീയ നേതാവ് ആയത്തുല്ലാ ഖാംനഈ അനാവശ്യമായ നിയന്ത്രണങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫലപ്രദമല്ളെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സിറിയന്‍ വിഷയത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ ബഹിഷ്കരിക്കുമെന്ന് ഇറാന്‍ രംഗത്ത് വന്നിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.